കിളിമാനൂർ: വിവാഹനിശ്ചയം കഴിഞ്ഞ ഡിഗ്രി വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാറയിൽകോണം സീമന്തപുരം വഞ്ചിമുക്ക് അശ്വതി ഭവനിൽ നിഷയുടെ മകൾ അശ്വതി (19) ആണ് മരിച്ചത്. കൊല്ലം അരിപ്പ എൻജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ എൻജിനീയറിങ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൂലിപ്പണിക്കാരിയായ നിഷ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അശ്വതി വ്യാഴാഴ്ച കോളജില്‍പോയിരുന്നില്ല. ഒരുമാസം മുമ്പാണ് കൊട്ടാരക്കര ഓടാനവട്ടം സ്വദേശിയുമായി അശ്വതിയുടെ വിവാഹനിശ്ചയം നടത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും അശ്വതിയുടെ മൊബൈലില്‍ വന്നിട്ടുള്ള കാളുകള്‍ പരിശോധിച്ച് വരികയാണെന്നും പള്ളിക്കൽ പൊലീസ് അറിയിച്ചു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.