താമരശ്ശേരി ദുരന്തം: അടിയന്തര നടപടിയെന്ന്​ മുഖ്യമ​ന്ത്രി

തിരുവനന്തപുരം: താമരശ്ശേരി ദുരന്തത്തിൽ സാധ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണസേന സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. കോഴിക്കോട് കലക്ടററേറ്റിൽ റവന്യൂ, തൊഴിൽ, ഗതാഗത മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കലക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍‍‍‍ഷക്കെടുതിയിൽ അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്ര‌ട്ടറിക്കും കലക്‌ടര്‍മാര്‍ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ഒരു സംഘം കേന്ദ്രദുരന്തനിവാരണസേനയെക്കൂടി എത്തിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ക്കും നിർദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.