കുളത്തൂപ്പുഴ: കരിമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുളത്തൂപ്പുഴ വില്ലുമല കോളനിയില്‍ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ആരിലും രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 179 പേര്‍ പങ്കെടുത്തതിൽ 57 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചു. വിളര്‍ച്ച കണ്ടതിനെ തുടർന്ന് 34 പേരെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു. പ്രദേശത്ത് മണലീച്ചയുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി തുടർന്നുള്ള ദിവസങ്ങളിലും ഫോഗിങ് നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. നാട്ടുകാർക്കിടയിലെ ഭീതി ഒഴിവാക്കുന്നതിന് കരിമ്പനി ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരില്ലെന്ന് വ്യക്തമാക്കുന്ന ലഘുലേഖകൾ കോളനി പ്രദേശത്ത് വിതരണം ചെയ്യുന്നുണ്ട്. കരിമ്പനി; കേന്ദ്രസംഘം ഇെന്നത്തും കൊല്ലം: കരിമ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ന്യൂഡല്‍ഹിയിലെ നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയൻറ് ഡയറക്ടര്‍ ഡോ. ടി.ജി. തോമസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ശനിയാഴ്ച ജില്ലയിലെത്തും. കുളത്തൂപ്പുഴയില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ മണലീച്ചകളുടെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തും. മകളെ പീഡിപ്പിച്ച പിതാവിന് കഠിനതടവും പിഴയും കൊല്ലം: മകളെ പീഡിപ്പിച്ച കേസില്‍ ഇരവിപുരം സ്വദേശിക്ക് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് (പോക്‌സോ സ്‌പെഷല്‍) ജഡ്ജി ഇ. ബൈജുവാണ് ഉത്തരവിട്ടത്. പ്രദേശത്തെ ആശാ വര്‍ക്കര്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ വിവരം അനുസരിച്ച് ഇരവിപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 15 വയസ്സുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.