ഇരവിപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കേവിള കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ 'പട്ടി കണ്ണൻ' എന്ന കണ്ണനാണ് (18) അറസ്റ്റിലായത്. കഴിഞ്ഞ നാലിന് വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ െവച്ച് അരുൺ എന്ന യുവാവിനെ കമ്പിവടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ ഉച്ചക്ക് വീടിനുസമീപം പിടികൂടാനെത്തിയ പൊലീസ്സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, ജോയ്കുട്ടി, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒമാരായ ശിവകുമാർ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മരുന്ന് തിരിമറി: സി.ബി.െഎ അന്വേഷണം തുടങ്ങി കൊല്ലം: ഇ.എസ്.ഐ ആശുപത്രിയിലേക്കുള്ള മരുന്ന് സ്വകാര്യമെഡിക്കൽ സ്റ്റോറിൽ വിൽപന നടത്തിയെന്ന പരാതിയിൽ സി.ബി.െഎ അേന്വഷണം ആരംഭിച്ചു. ഇ.എസ്.െഎ കോർപറേഷൻ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച മരുന്ന് പോളയത്തോടുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് വിൽപന നടത്തിയത്. ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെൻറ് ജനറൽ സെക്രട്ടറി ഷെഫീക്ക് കിളികൊല്ലൂർ നൽകിയ പരാതിയിൽ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയായിരുന്നു. ആസ്ത്മാരോഗികൾ ഉപയോഗിക്കുന്ന ഇൻയെ്ലർ ആണ് 534 രൂപക്ക് സ്വകാര്യ മെഡിക്കൽ ഷോപ് വിൽപന നടത്തിയത്. കഴിഞ്ഞദിവസം കൊല്ലത്ത് എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥർ ഷെഫീക്കിൽ നിന്ന് വിശദവിവരം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.