കൊല്ലം: സംസ്ഥാനത്ത് 52 ദിവസം നീളുന്ന േട്രാളിങ് നിരോധനം ശനിയാഴ്ച അർധരാത്രിയോടെ നിലവിൽവരും. 47 ദിവസമായിരുന്നു മുൻകാലങ്ങളിൽ ട്രോളിങ് നിരോധനം. എന്നാൽ, ഇക്കുറി അഞ്ചുദിവസം കൂടി നീളും. ജൂൈല 31ന് നിരോധനം അവസാനിക്കും. സംസ്ഥാനത്ത് 3800 ഒാളം ബോട്ടുകളാണ് കടലിൽ പോകുന്നത്. ഇതിൽ ഭൂരിഭാഗവും വെള്ളിയാഴ്ചയോടെ ഹാർബറിൽ മത്സ്യം ഇറക്കിയശേഷം ബോട്ട് യാർഡുകളിലേക്കും മറ്റും. ജില്ലകളില്‍ ട്രോളിങ് നിരോധനം സുഗമമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു. നിയമവിരുദ്ധ ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെൻറും നടപടി സ്വീകരിക്കും. സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കാൻ തീരത്തും ഹാര്‍ബറുകളിലും പൊലീസ് സാന്നിധ്യം ഉറപ്പാക്കും. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പ് നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.