വെഞ്ഞാറമൂട്: . ഇരുമ്പ് തോട്ടികൊണ്ട് മാങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം കോമളം കുന്നില്‍ സോമജെൻറ മകന്‍ സോമകുമാര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വെഞ്ഞാറമൂടിന് സമീപം വയ്യേറ്റുള്ള ഇയാളുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍െവച്ചായിരുന്നു സംഭവം. ഇരുമ്പുതോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.