NO MODEM തിരുവനന്തപുരം: കെ. വിജയരാഘവൻ സ്മാരക പുരസ്കാരം 'ദ ഹിന്ദു' െറസിഡൻറ് എഡിറ്റർ സി. ഗൗരീദാസൻ നായർക്ക് സമ്മാനിച്ചു. പ്രസ്ക്ലബ് ടി.എൻ.ജി സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക് 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു. പത്രപ്രവർത്തന ചരിത്രത്തിെൻറ മൂന്നാംഘട്ടം സമ്പൂർണ വാണിജ്യവത്കരണമാണെങ്കിലും കേരളത്തിൽ അത്ര വ്യാപകമായിട്ടിെല്ലന്ന് മന്ത്രി പറഞ്ഞു. ആദർശാത്മക ഇടപെടൽ ഇല്ലെങ്കിലും കേരളത്തിലെ പത്രങ്ങൾ നിലപാടുകളിൽനിന്ന് വ്യതിചലിക്കാതെ പത്രപ്രവർത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നിേനാടും കൂറ് പുലർത്താതെ സ്നേഹത്തോടെ വേറിട്ട് നിൽക്കുന്ന നിലപാടാണ് മാധ്യമ പ്രവർത്തകർ സ്വീകരിക്കേണ്ടതെന്ന് മറുപടി പ്രസംഗത്തിൽ സി. ഗൗരീദാസൻ നായർ പറഞ്ഞു. കെ.ജി. പരമേശ്വരൻ നായർ, വി.എസ്. രാജേഷ്, എം.എം. സുബൈർ എന്നിവരും സംസാരിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് 'മാധ്യമങ്ങളുടെ രാഷ്ട്രീയം' വിഷയത്തിൽ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.