കൗൺസിൽ ഒാഫ്​ ദലിത്​ ക്രിസ്​ത്യൻസ്​ ഡി.ജി.പി ഒാഫിസ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: കെവി​െൻറ കൊലപാതകം സി.ബി.െഎ അന്വേഷിക്കുക, കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് സർക്കാർ ജോലിയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഒാഫ് ദലിത് ക്രിസ്ത്യൻസ് (സി.ഡി.സി) ആഭിമുഖ്യത്തിൽ ഡി.ജി.പി ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന രക്ഷാധികാരി ഫാ. ജോൺ അരീക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ എസ്.ജെ. സാംസൺ, ഇബനേസർ െഎസക്, കെ.ജെ. ടിറ്റൻ, എസ്. ധർമരാജ്, മേജർ സജു ദാനിയേൽ, മേജർ റോയി ജോസഫ്, റവ. എഡ്മണ്ട് റോയി, പാസ്റ്റർ സെൽവരാജ്, റവ. ലാലു, റവ. ജോസ് േജാർജ്, നരുവാമൂട് ധർമൻ, ജോയ് പോൾ, പാസ്റ്റർ ഷാജി പീറ്റർ, പാസ്റ്റർ േജാൺ, സ്മിനേഷ് സാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.