മദര്‍തെരേസ ഹ്യുമാനിറ്റി-2018 അവാര്‍ഡ് എം.കെ. രാജുവിന്

കരുനാഗപ്പള്ളി: നാഷനല്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ നല്‍കുന്ന മദര്‍തെരേസ ഹ്യുമാനിറ്റി-2018 അവാര്‍ഡ് തഴവ ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ എം.കെ. രാജുവിന്. അധ്യാപന-കലാ-കായിക സാംസ്കാരിക-സാമൂഹ്യ-ജീവകാരുണ്യ സന്നദ്ധ സാക്ഷരതാ മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രീ പ്രൈമറി വിദ്യാർഥി ഉറങ്ങിപ്പോയതറിയാതെ സ്കൂൾ പൂട്ടിപ്പോയി അഞ്ചൽ: പ്രീപ്രൈമറി സ്കൂളിലെ കുട്ടി ക്ലാസ്മുറിയിൽ ഉറങ്ങിക്കിടക്കുന്നതറിയാതെ സ്കൂളധികൃതർ സ്കൂൾ പൂട്ടിപ്പോയി. അലയമൺ ഗവ.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസിൽ പഠിക്കുന്ന ശിവമൗലിയാണ് (മൂന്നര) ക്ലാസിൽ കിടന്നുറങ്ങിയത്. പുത്തയം വിനോദ് ഭവനിൽ വിനോദ്-ഹർഷ ദമ്പതികളുടെ മകനാണ് ശിവമൗലി. വ്യാഴാഴ്ച വൈകീട്ട് ടീച്ചറും സഹായിയും ചേർന്നു കുട്ടികളെ വാഹനത്തിൽ കയറ്റിവിടുന്ന തിരക്കിൽ ശിവമൗലിയെ ശ്രദ്ധിക്കാൻ കഴിയാതെ പോയതാണത്രേ ഇതിനുകാരണം. സ്‌കൂൾ വാഹനത്തിൽ കുട്ടി ഇല്ലെന്നറിഞ്ഞ് പരിഭ്രാന്തിയോടെ മാതാവ് ഡ്രൈവറോട് തിരക്കിയപ്പോൾ കുട്ടി വാഹനത്തിൽ കയറിയില്ലെന്നറിയിച്ചു. മാതാപിതാക്കളും നാട്ടുകാരും പൊലീസും ചേർന്ന് കുട്ടിയെ തിരക്കി സ്‌കൂളിലെത്തിയപ്പോൾ കുട്ടി ഇതൊന്നുമറിയാതെ കിടന്നുറങ്ങുന്നതാണ് കണ്ടത്. അഞ്ചൽ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.