ഹരിതചട്ടത്തിന്​ സ്വീകാര്യതയേറി

കൊല്ലം: റമദാനിലെ ഇഫ്താറുകളിലും പള്ളികളിലെ നോമ്പുതുറക്കും ഹരിതചട്ടത്തിന് സ്വീകാര്യതയേറുന്നു. മുസ്ലിം സംഘടനകളുടെയും സർക്കാർ വകുപ്പുകളുടെയും നിർദേശത്തെ തുടർന്ന് മിക്ക മസ്‌ജിദുകളിലും നോമ്പുതുറകളിൽ ഹരിതചട്ടം പാലിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഗ്ലാസുകളും പാത്രങ്ങളും ഒഴിവാക്കി നോമ്പ് കഞ്ഞി സ്റ്റീൽ പാത്രത്തിലും കോക്കറി പ്ലേറ്റിലുമാണ് വിതരണം ചെയ്യുന്നത്. വെള്ളം കുടിക്കാൻ സ്റ്റീൽ ഗ്ലാസുകളും ചായക്ക് ചില്ല് ഗ്ലാസുമാണ് മിക്കയിടത്തും ഉപയോഗിക്കുന്നത്. ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും കഴിയുന്നത്ര ഒഴിവാക്കിയാണ് വിവിധ സംഘടനകളും നോമ്പുതുറകൾ ഒരുക്കുന്നത്. വ്രതം മനസ്സിനെ മാത്രമല്ല ശരീരത്തേയും ചുറ്റുപാടുകളയും കൂടി ശുദ്ധീകരിക്കുന്നതാകണം എന്ന കാഴ്ചപ്പാടിൽ ഹരിതചട്ടത്തിന് മഹല്ല് ജമാഅത്ത് കമ്മിറ്റികളും വലിയപ്രാധാന്യം നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.