ലോക പരിസ്ഥിതി ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു

കൊല്ലം: വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ലോക പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ദിനാഘോഷം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിപാടി 'ഹരിതോത്സവം-2018' ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ശോഭന വ്യക്ഷത്തൈ വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആര്‍. ശങ്കരപ്പിള്ള കൈപ്പുസ്തക വിതരണവും നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ബാബുക്കുട്ടന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്തം ടി. അനില പച്ചക്കറി വിത്ത് വിതരണം ചെയ്തു. ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ക്കുള്ള സമ്മാനം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകല വിതരണം ചെയ്തു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ബി. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ജി. പ്രദീപ്കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാര്‍, ബി. ലോറന്‍സ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എസ്. സതീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാബു ജി. വര്‍ഗീസ്, പ്രധാനാധ്യാപിക അനിത കുമാരി, ബി.ഡി.ഒ ജെ. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഹരിത കേരളം മിഷ​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹരിത തീരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ട അമ്പലക്കടവിന് സമീപം മൂന്ന് ഹെക്ടര്‍ തരിശു പ്രദേശത്ത് 2150 ഫലവൃക്ഷത്തൈകളും മറ്റ് സസ്യങ്ങളും നട്ടു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടുക എന്ന സന്ദേശവുമായി കൊല്ലം കോര്‍പറേഷന്‍, ജില്ല ശുചിത്വ മിഷന്‍, തീരദേശ പൊലീസ്, നെറ്റ്ഫിഷ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ടി.കെ.എം ആര്‍ട്‌സ് കോളജ്, കൊല്ലം എസ്.എന്‍ കോളജ്, പ്രാക്കുളം എന്‍.എസ്.എസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂനിറ്റുകളുടെ സഹകരണത്തോടെയാണ് പള്ളിത്തോട്ടം മേഖലയില്‍ ശുചീകരണം നടത്തിയത്. കൊല്ലം കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ പരിപാടി സിറ്റി പൊലീസ് കമീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജി. സുധാകരന്‍, പൊലീസ് അസിസ്റ്റ ൻഡ് കമീഷണര്‍ എ. പ്രതീപ്കുമാര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ബെര്‍ലി ഫ്രാന്‍സിസ്, ഡോ. ഉദയാ സുകുമാരന്‍, ഷീബാ ആൻറണി, വിനിത വിന്‍സൻറ്, ഫാ. റിച്ചാര്‍ഡ്, നെറ്റ്ഫിഷ് സംസ്ഥാന കോഓഡിനേറ്റര്‍ എന്‍.ആര്‍. സംഗീത, കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു എന്നിവര്‍ പങ്കെടുത്തു. സ്‌കോള്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തേവള്ളി ഗവ. എച്ച്.എസ്.എസില്‍ ഫലവൃക്ഷത്തെകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എന്‍. ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.