നെടുവാൻവിളയ്​ക്ക് സമീപം ആളില്ലാത്ത വീട്ടിൽ മോഷണം

പാറശ്ശാല: നടന്നു. നെടുവാൻവിള കംസുക ദേവ് ഭവനിലാണ് മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രിയാണ് വീട്ടിലെ സി.സി ടി.വി കാമറയുടെ വയറുകൾ മുറിച്ചശേഷം പൂട്ട് തകർത്ത് വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സമീപവാസികൾ വീടി​െൻറ ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട്ടിനുള്ളിലെ അലമാരകളും സേഫ് പെട്ടികളും പൊളിച്ചനിലയിലാണ്. ഉടമസ്ഥൻ രാജ്കുമാർ സ്ഥലത്തില്ലാത്തതിനാൽ എന്തൊക്കെ സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പാറശ്ശാല പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.