കൊല്ലം: കൊട്ടിയം പറക്കുളത്ത് കിണർ വെള്ളത്തിൽ പെേട്രാളിയം ഉൽപന്നത്തിെൻറ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ മയ്യനാട് പഞ്ചായത്തും മലിനീകരണ നിയന്ത്രണബോർഡും ഐ.ഒ.സി അധികൃതരും ഭൂജലവകുപ്പും സംയുക്ത പരിശോധന നടത്തി ശാശ്വതപരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തൃപ്തികരമായ പരിഹാരമുണ്ടാകുന്നതുവരെ പ്രദേശവാസികൾക്ക് ശുദ്ധജലമെത്തിക്കാൻ നടപടി കലക്ടർ സ്വീകരിക്കണമെന്നും കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ നിർദേശിച്ചു. മയ്യനാട് പഞ്ചായത്തിലെ കൊട്ടിയം പറക്കുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്ന് പെേട്രാളിയം ഉൽപന്നങ്ങൾ കിണർവെള്ളത്തിൽ കലരുന്നുവെന്ന് പരാതിപ്പെട്ട് പ്രദേശവാസിയായ പൊന്നമ്മ നൽകിയ പരാതിയിലാണ് നടപടി. ജില്ല കലക്ടറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. സ്വകാര്യ ഫ്യൂവൽ സ്റ്റേഷനിൽ ചോർച്ചയുള്ളതായി വിവിധ ഏജൻസികൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഐ.ഒ.സിയും പമ്പ് ഉടമയും രണ്ടുതവണ വൃത്തിയാക്കിയിട്ടും ഡീസൽ സാന്നിധ്യം കണ്ടെത്തി. പമ്പിന് സമീപം മൂന്ന് റൂറൽ സർവിസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നുള്ള മാലിന്യം സമീപപ്രദേശങ്ങളിലെ ഭൂമിയിലാണ് തള്ളുന്നത്. ഇത് മലിനീകരണത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഭൂജലവകുപ്പിന് നിർദേശം നൽകിയതായും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.