പ്ലാസ്​റ്റിക്കിൽ മുങ്ങി കേരളം

തിരുവനന്തപുരം: പാൽ, വെള്ളം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി കേരളം പ്ലാസ്റ്റിക്കിൽ മുങ്ങുകയാണ്. കായലും പുഴകളും തുടങ്ങി എല്ലായിടത്തും പ്ലാസ്റ്റിക് നിറയുന്നു. ഹരിതചട്ടം എന്നൊക്കെ പറയുന്നുണ്ടെങ്കിലും പലയിടത്തും അതില്ല. വിവാഹ സൽക്കാരങ്ങളും ഒരർഥത്തിൽ പ്ലാസ്റ്റിക് മലിനീകരണമാണ് നടത്തുന്നത്. പഴയ പ്ലേറ്റുകളും വാഴയിലയും ഇന്നില്ല. പകരം പ്ലാസ്റ്റിക് സ്ഥാനം പിടിച്ചു. ഒാരോരുത്തർക്കും ഒന്നിലേറെ എന്നനിലയിൽ അര ലിറ്ററി​െൻറ കുപ്പിവെള്ളവും നൽകപ്പെടുന്നു. പാൽ പാക്കറ്റുകളും വെള്ള കുപ്പികളും പുനരുൽപാദനം നടത്താൻ കഴിയുന്നതാണ്. എന്നാൽ, തിരിച്ച് ശേഖരിക്കാൻ സംവിധാനമില്ല. സംസ്ഥാനത്ത് പുനരുൽപാദനത്തിനുള്ള സംവിധാനവുമില്ല. ദിവസം നാലര ലക്ഷം ലിറ്റർ വെള്ളം സംസ്ഥാനത്ത് വിൽക്കുെന്നന്നാണ് അനൗപചാരിക കണക്ക്. പുറത്തുനിന്നുള്ള കുപ്പിവെള്ളവും എത്തുന്നുണ്ട്. ഏറെയും ഒരു ലിറ്റർ കുപ്പിയായതിനാൽ അത്രയും കുപ്പികൾ ഉപേക്ഷിക്കപ്പെടുെന്നന്ന് കണക്കാക്കാം. ഇതിനു പുറമേ, വിവാഹ സൽക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന അര ലിറ്റർ പ്ലാസ്റ്റിക് കുപ്പികളും കോള തുടങ്ങിയ ഉൽപന്നങ്ങളും. ശബരിമലയിൽ കുപ്പിവെള്ളം നിരോധിച്ചിട്ടുണ്ടെങ്കിലും കോള തുടങ്ങിയവ കുപ്പികളിൽ എത്തുന്നുണ്ട്. 12.5 ലക്ഷം ലിറ്റർ പാൽ സംസ്ഥാനത്ത് വിൽപന നടത്തുന്നുണ്ട്. അര ലിറ്റർ പാക്കറ്റിലാണ് പാൽ വിൽപന. ഏകദേശം 25 ലക്ഷം ലിറ്റർ പ്ലാസ്റ്റിക് കവർ വിപണിയിൽ എത്തുന്നു. ആദ്യ കാലത്ത് കുപ്പികളിലായിരുന്നു പാൽ വിതരണം. പിന്നീടാണ് പ്ലാസ്റ്റിക് കവറിലേക്ക് മാറിയത്. വിദേശമദ്യവും പ്ലാസ്റ്റിക് കുപ്പികളിലാണ്. ഇവ തിരിച്ച് ബിവറേജസ് കോർപറേഷൻ ശേഖരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇനിയും ആരംഭിച്ചിട്ടില്ല. അരിയും കടലയും മുളകും തുടങ്ങി ഇപ്പോൾ പച്ചക്കറികൾ വരെ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് വിൽപന. സൂപ്പർ മാർക്കറ്റുകൾ വ്യാപകമായതോടെയാണ് പ്ലാസ്റ്റിക് പാക്കറ്റുകളും ഏറിയത്. മുമ്പ് പലവ്യഞ്ജന കടകളിൽ വർത്തമാനപത്രങ്ങളിൽ പൊതിഞ്ഞ് നൽകിയിരുന്ന സംസ്ഥാനത്താണ് പ്ലാസ്റ്റിക്കി​െൻറ കടന്നുകയറ്റം. ബേക്കറികളിലും തുടങ്ങി എല്ലായിടുത്തും പ്ലാസ്റ്റിക് മയം. കാരി ബാഗുകൾ നിരോധിച്ച ഇടങ്ങളിൽ തുണിസഞ്ചി വന്നതൊഴിച്ചാൽ, അതിൽ നിക്ഷേപിക്കുന്നത് പ്ലാസ്റ്റിക് കവറിനുള്ളിലെ സാധനങ്ങളാണ്. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.