പരിസ്​ഥിതി ദിനാഘോഷത്തിന് അൺ എയ്ഡഡ് സ്കൂൾ തെരഞ്ഞെടുത്തത് പ്രതിഷേധാർഹം-വെൽഫെയർ പാർട്ടി

അഞ്ചൽ: വനം വകുപ്പി​െൻറ പരിസ്ഥിതി ദിനാഘോഷത്തിന് ജില്ലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്‌കൂൾ തെരഞ്ഞെടുത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും നിരവധി സർക്കാർ സ്കൂളുകൾ ഉണ്ടായിരിക്കെ സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ പരിപാടിക്ക് തെരഞ്ഞെടുത്തത് സ്കൂൾ മാനേജ്മ​െൻറി​െൻറ താൽപര്യപ്രകാരമാണെന്നും ജില്ലാ പ്രസിഡൻറ് സലീം മൂലയിൽ അഭിപ്രായപ്പെട്ടു. സർക്കാർ സ്കൂളുകളെ അവഗണിച്ച് സ്വകാര്യ സ്കൂൾ മാനേജ്മ​െൻറുകൾക്ക് വഴങ്ങി സർക്കാർ പരിപാടികൾ നടപ്പാക്കിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.