കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ഗുരുതര പരിക്ക്

പത്തനാപുരം: പുനലൂര്‍ -കായംകുളം പാതയില്‍ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കായംകുളം‍ റെയില്‍വേ സ്റ്റേഷനില്‍ പോയി മടങ്ങുകയായിരുന്ന കാറും ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. അഞ്ചല്‍ ഈട്ടിമൂട്ടില്‍ വീട്ടില്‍ മിനി അലക്സ് (45), മകന്‍ അലന്‍ എം. അലക്സ് (14), പുനലൂര്‍ ഇയ്യോബ് കോട്ടേജില്‍ ഗ്രേസി (52), ബന്ധു സ്റ്റീവോ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനാപുരം പുതുവലിന് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന ബസ് പാതയോരത്തേക്ക് മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറി​െൻറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന മിനി അലക്സിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ചായലോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അടൂര്‍, നെടുവന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് കാര്‍ യാത്രികരെ പുറത്തെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.