അന്യ​െൻറ കഷ്​ടപ്പാടുകളും ബുദ്ധിമുട്ടുകളും അകക്കണ്ണുകൊണ്ട് മനസ്സിലാക്കണം -ബി. കെമാൽ പാഷ

പത്തനാപുരം: അന്യ​െൻറ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അകക്കണ്ണുകൊണ്ട് മനസ്സിലാക്കി പ്രതിഫലേച്ഛ കൂടാതെ സഹായിക്കാന്‍ ഏവരും തയാറാകണമെന്ന് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന മതസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതത്തി​െൻറയും ആഘോഷങ്ങള്‍ എല്ലാ മതവിശ്വാസികളും ഒന്നിച്ചു പങ്കിടണം. മതനിരപേക്ഷത ഗാന്ധിഭവനില്‍ കാണാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. സബ് കലക്ടര്‍ ഇലക്കിയ, മാധവിക്കുട്ടി, സുശ്രീ സദ്ദാം നവാസ് എന്നിവരെ ആദരിച്ചു. കസ്തൂരി കെമാല്‍ പാഷ, സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ് ബാബു, ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍, വനിതാകമീഷന്‍ അംഗം ഷാഹിദാ കമാല്‍, ഫാ. തോമസ് കുര്യന്‍, എ.ജെ സുക്കാര്‍ണോ, പുനലൂര്‍ ബി. രാധാമണി, തടിക്കാട് സെയ്ദ് ഫൈസി, കെ. ധര്‍മരാജന്‍, സന്തോഷ് കെ. തോമസ്, ജോസഫ് വര്‍ഗീസ്, എം. ഷെയ്ഖ് പരീത് എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. ഇഫ്താർ സംഗമവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.