മിനി സിവിൽ സ്​റ്റേഷൻ ഉദ്ഘാടനം ഒമ്പതിന്; സ്വാഗതസംഘം രൂപവത്​കരിച്ചു

ചവറ: ശങ്കരമംഗലത്ത് നിർമാണം പൂർത്തീകരിച്ച മിനി സിവിൽ സ്റ്റേഷ​െൻറ ഉദ്ഘാടനം ഒമ്പതിന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിനായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. 1741.82 ചതുരശ്ര വിസ്തീർണത്തിൽ അഞ്ച് കോടി 71 ലക്ഷം െചലവഴിച്ചാണ് മിനി സിവിൽ സ്റ്റേഷ​െൻറ ബഹുനിലമന്ദിരം നിർമിച്ചത്. ഇതി​െൻറ ഉദ്ഘാടനത്തോടെ പലയിടത്തായി സ്ഥിതിചെയ്യുന്ന സർക്കാർ കാര്യാലയങ്ങൾ ഒരു കുടക്കീഴിലാവും. ചവറ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പൊതുമരാമത്ത് കാര്യാലയം, വില്ലേജ് ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ കാര്യാലയം, കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ജലവിഭവ സബ്ഡിവിഷൻ ഓഫിസ്, സബ്ട്രഷറി, ഡയറി ഡെവലപ്മ​െൻറ് ഓഫിസ്, ശങ്കരമംഗലത്ത് വാടകക്ക് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്, കയർ ഇൻസ്പെക്ടർ ഓഫിസുകളാണ് മിനി സിവിൽസ്റ്റേഷനിൽ എത്തുന്നത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എൻ. വിജയൻപിള്ള എം.എൽ.എ, മുൻ മന്ത്രി ഷിബു ബേബിജോൺ എന്നിവർ പങ്കെടുക്കും. എൻ. വിജയൻപിള്ള എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എ ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി പിള്ള ജനറൽ കൺവീനറായും വിവിധ വിഭാഗം ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന 301 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കേരള സർവകലാശാല സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കണം -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കൊല്ലം: കേരള സർവകലാശാല സമയബന്ധിതമായി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാമ്പസ്‌ ഓറിയെേൻറഷൻ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിഗ്രി മൂന്നാം സെമസ്റ്റർ ഇംപ്രൂവ്മ​െൻറ് ഫലവും അഞ്ച്, ആറ് സെമസ്റ്ററുകളുടെ പരീക്ഷ ഫലവുമാണ് പ്രഖ്യാപിക്കേണ്ടത്. പരീക്ഷകളുടെ കാലതാമസവും ഇതിനു കാരണമായിട്ടുണ്ട്. ഡിഗ്രി പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ ഇതുവരെ തുടങ്ങിട്ടില്ല. ഇത് പൂർത്തീകരിച്ച ശേഷം ഉടൻ ഫലപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രേട്ടറിയറ്റംഗം റുഫ്സിന റഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അസ്ലം അലി, ജില്ലാ സെക്രേട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, ഫയറൂസ് ജലാൽ, അംജദ് അമ്പലംകുന്ന്, ഹന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.