കൊല്ലം: കൊല്ലം രൂപതയുെട മെത്രാനായി റവ. ഡോ. പോൾ ആൻറണി മുല്ലേശ്ലരി അഭിഷിക്താനാവുന്നതിന് സാക്ഷ്യംവഹിക്കാൻ ഫാത്തിമ മാത കോളജ് അങ്കണത്തിലേെക്കത്തിയത് കാൽലക്ഷത്തോളം വരുന്ന വിശ്വാസികൾ. കേരളത്തിനകത്തും പുറത്തുംനിന്നുമുള്ള വിവിധ രൂപതകളിൽ നിന്നെത്തിയ മുപ്പതോളം മെത്രാൻമാരും മുന്നൂറോളം ൈവദികരും ചടങ്ങിനെ ധന്യമാക്കി. സന്യസ്തരടക്കം ചടങ്ങിനെത്തിയവർക്ക് വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകസമിതി ഒരുക്കിയിരുന്നത്. 12000 പേർക്ക് ഇരുന്നും 3000പേർക്ക് നിന്നും ചടങ്ങ് വീക്ഷിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിരുന്നത്. ഗായകസംഘത്തിന് പ്രത്യേക ക്രമീകരണവുമുണ്ടായിരുന്നു. രൂപതയിലെ എട്ട് ഫെറോനകളിൽ ഉൾപ്പെടുന്ന 116 ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പ്രതികൂല കാലവസ്ഥയെ അവഗണിച്ചും ചടങ്ങിനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച മെത്രാഭിഷേക കർമങ്ങൾ വൈകുന്നേരേത്താടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.