എൻ.എസ്​ സഹകരണ ആശുപത്രിയിൽ ​ഹോം ടു സ്​കൂൾ 'ഹെൽത്ത്​ ഫെയർ'

കൊട്ടിയം: എൻ.എസ് സഹകരണ ആശുപത്രിയിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ടി ഹോം ടു സ്കൂൾ 'ഹെൽത്ത് ഫെയർ' സൗജന്യ ആരോഗ്യ ബോധവത്കരണ ക്ലാസും ഹെൽത്ത് ചെക്കപ്പും നടത്തി. ഇരുന്നൂറോളം കുട്ടികളും അവരുടെ രക്ഷാകർത്താക്കളും പെങ്കടുത്ത ഹെൽത്ത് ഫെയർ ആശുപത്രി പ്രസിഡൻറ് പി. രാേജന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'വീട്ടിൽനിന്നും സ്കൂളിലേക്ക്' വിഷയത്തിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ചീഫ് ശിശുരോഗ വിദഗ്ദനുമായ ഡോ. ടി.ആർ. ചന്ദ്രമോഹൻ, 'നേത്രപരിചരണം' വിഷയത്തിൽ സീനിയർ ഒഫ്താൽമോളജിസ്റ്റ് ഡോ. മിനി, 'കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച'യെക്കുറിച്ച് നിയോനെറ്റോളജിസ്റ്റ് ഡോ. രേണു ജോസഫ്, 'വ്യക്തിത്വശുചിത്വം കുട്ടികളിൽ' എന്ന വിഷയത്തിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് ഡയറ്റീഷ്യൻ രമ്യ എന്നിവർ ക്ലാസുകൾ നയിച്ചു. ശിശുവിഭാഗം, നേത്രരോഗവിഭാഗം, ഇ.എൻ.ടി, ഡ​െൻറൽ വിഭാഗങ്ങളിലെ ഡോക്ടർമാർ കുട്ടികളെ പരിശോധിച്ച് ഹെൽത്ത് െറക്കോഡ് വിതരണം ചെയ്തു. പെങ്കടുത്ത എല്ലാ കുട്ടികൾക്കും ലോക പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി വൃക്ഷത്തൈകളുടെ വിതരണം പുലിമുരുകൻ ഫെയിം അജാസ് നിർവഹിച്ചു. ആശുപത്രി വൈസ്പ്രസിഡൻറ് എ. മാധവൻപിള്ള അധ്യക്ഷതവഹിച്ചു. ഡോ. ടി.ആർ. ചന്ദ്രമോഹൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് പി. ഷിബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.