ശാസ്​താംകോട്ട തടാകസംരക്ഷണം: ബദൽ പദ്ധതിയിലെ നടപടി ആവശ്യപ്പെട്ട്​ വിജിലൻസ്​ കോടതിയിൽ പരാതി

ശാസ്താംകോട്ട: 14.5 കോടിയുടെ ബദൽ കുടിവെള്ള പദ്ധതിയുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിനുപിന്നിൽ അഴിമതിയും ക്രമക്കേടും ഉണ്ടെന്നാരോപിച്ചും നടപടി ആവശ്യപ്പെട്ടും തിരുവനന്തപുരം വിജിലൻസ് ട്രൈബ്യൂണലിൽ ഹരജി. ശാസ്താംകോട്ട തടാകസംരക്ഷണ ആക്ഷൻ കൗൺസിലിനുവേണ്ടി ചെയർമാൻ കെ. കരുണാകരൻപിള്ളയാണ് ഹരജി നൽകിയത്. നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജല തടാകത്തി​െൻറ സംരക്ഷണത്തിനായും ജലചൂഷണം തടയുന്നതിന് കല്ലടയാറിൽനിന്ന് ബദൽ കുടിവെള്ളപദ്ധതി തുടങ്ങണമെന്നാവശ്യപ്പെട്ടും 2013 ഏപ്രിലിൽ നടന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് സർക്കാർ ഇൗ പദ്ധതി പ്രഖ്യാപിച്ചത്. കല്ലടയാറിൽ കടപുഴയിൽ െറഗുലേറ്റർ സ്ഥാപിക്കാൻ 19 കോടിയുടെ പമ്പ്ഹൗസ്, കിണർ, പൈപ്പിടൽ എന്നിവക്കായി 14.5 കോടിയുമാണ് അന്ന് സർക്കാർ അനുവദിച്ചത്. ജല അതോറിറ്റിയുടെ സാേങ്കതിക വിദഗ്ദർ നൽകിയ പദ്ധതിരേഖകൾ അനുസരിച്ചാണ് സർക്കാർ സാേങ്കതിക ഭരണാനുമതികൾ നൽകിയത്. തടാകസംരക്ഷണ ആക്ഷൻ കൗൺസിൽ ശാസ്താംകോട്ടയിലും കോവൂർ കുഞ്ഞുമോൻ എം.എൽ.എ സെക്രേട്ടറിയറ്റ് നടയിലും നടത്തിയ നിരാഹാരസമരങ്ങളുടെ ഒത്തുതീർപ്പ് വ്യവസ്ഥ എന്ന നിലക്കായിരുന്നു പദ്ധതിപ്രഖ്യാപനവും തുക അനുവദിക്കലുമുണ്ടായത്. എന്നാൽ ഇപ്പോൾ പദ്ധതി ഏതാണ്ട് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പദ്ധതിക്കുവേണ്ടി കൊണ്ടുവന്ന കോടിക്കണക്കിന് രൂപ വിലവരുന്ന ഉയർന്ന സാേങ്കതികത നിലവാരമുള്ള ൈപപ്പുകൾ മൂന്നുവർഷമായി മഴയും വെയിലുമേറ്റ് നശിക്കുന്നു. കിലോമീറ്ററുകളോളം മണ്ണിനടിയിൽ കുഴിച്ചിട്ട പൈപ്പുകളും നശിക്കുന്നുണ്ട്. മറുവശത്ത് ശാസ്താംകോട്ട തടാകത്തിൽനിന്നുള്ള അമിതമായ ജലചൂഷണം നിർബാധം തുടരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ആക്ഷൻ കൗൺസിൽ വിജിലൻസ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ഇൗമാസം 11ന് കോടതി ഹരജിയിൽ പ്രാഥമികവാദം കേൾക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.