പു​തി​യ പ​ദ​വി​യി​ലൂ​ടെ മോ​ൺ.​പോ​ൾ ആൻറ​ണി മു​ല്ല​ശേ​രി സ്വ​യം സ​മ​ർ​പ്പി​ത​നാ​യി -റ​വ.​ഡോ.​ സൂ​സ​പാ​ക്യം

കൊല്ലം: പുതിയ പദവിയിലൂടെ മോൺ.പോൾ ആൻറണി മുല്ലശേരി സ്വയം സമർപ്പിതനായിരിക്കുകയാണെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രാൻ റവ. ഡോ. സൂസപാക്യം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൽനിന്ന് കുറേ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. വ്യക്തി ബന്ധങ്ങളിൽ തുറന്ന ആത്മാർഥതയാണ് അദ്ദേഹത്തിനുള്ളത്. സ്നേഹവും തികഞ്ഞ അവബോധവും ആത്മവിശ്വാസവും മറ്റുള്ളവരിൽനിന്നും പഠിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് വിശ്വാസികൾ കാത്തിരിക്കുന്നത്. കൊല്ലം രൂപതക്ക് അതിേൻറതായ ചരിത്രവും പാരമ്പര്യവുമുണ്ട്. വിശ്വാസത്തിലുള്ള സന്തോഷമാണ് ഈ പദവിക്ക് അദ്ദേഹം അർഹനാണോ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവത്തി‍​െൻറ വിശ്വസ്ത ദാസനായി അദ്ദേഹം പുതിയ ദൗത്യം നിർവഹിക്കട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.