കനത്തമഴയിൽ പരക്കെ നാശം; നൂറിലധികം വീടുകൾ വെള്ളത്തിൽ

ചവറ: ശക്തമായ മഴയിലും കാറ്റിലും ചവറയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പാചകപ്പുരയിലേക്കും വീടുകളിലേക്കും മരങ്ങൾ വീണും, കയർ സംഘത്തിലെ മേൽക്കൂര തകർന്നും നാശനഷ്ടങ്ങളുണ്ടായി. പന്മന ചിറ്റൂർ ലക്ഷ്മി ഭവനത്തിൽ ബാബുവി​െൻറ വീടിനോട് ചേർന്നുള്ള പാചകപ്പുരയിലേക്കാണ് തെങ്ങ് വീണത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് തെങ്ങ് വീണത്. ഈ സമയം പാചകപ്പുരയിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. പാചകപാത്രങ്ങളും, ഷീറ്റുകളും തകർന്നു. പന്മന ചിറ്റൂർ 469 നമ്പർ കയർ സഹകരണ സംഘത്തിലെ മേൽക്കൂര തകർന്ന് വീണു. ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന സമീപത്തെ വീട്ടുകാരാണ് മേൽക്കൂര തകർന്നത് കണ്ടത്. സംഘത്തിലുണ്ടായിരുന്ന കയർപിരിക്കുന്ന 15 പേരുടെ വാഹനങ്ങളിലേക്ക് വീണ് കേടുപാടുകൾ സംഭവിച്ചു. സംഘത്തിനുള്ളിൽ വെള്ളക്കെട്ടായ നിലയിലാണ്. ചവറയിൽ ഓടിട്ട വീട്ടിനു മുകളിലേക്ക് മാവ് വീണ് മേൽക്കൂര തകർന്നു. ചവറ കൃഷ്ണൻനടയിൽ മനാതിൽ വീട്ടിൽ സുബേറുകുട്ടിയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിലെ മാവ് വീണത്. ദേശീയപാതയിൽ വെറ്റമുക്കിൽ റോഡിനു സമീപത്തെ അക്കേഷ്യ മരം കടയിലേക്ക് പിഴുത് വീണു. ദളവാപുരത്ത് മുൻ ഗ്രാമപഞ്ചായത്ത് അംഗം സിന്ധുവി​െൻറ വീടിനോട് ചേർന്നുള്ള പെരുമരം വീട്ടിലേക്ക് വീഴാതിരിക്കാനായി ചവറ അഗ്നിരക്ഷാസേന ഇരുമ്പ് കയറുപയോഗിച്ച് കെട്ടിനിർത്തി. ഓടകൾ നിറഞ്ഞു കവിഞ്ഞു റോഡുകൾ പലതും വെള്ളത്താൽ നിറഞ്ഞു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്തതി​െൻറ തെളിവായി ചവറയിലെ വെള്ളപ്പൊക്കഭീഷണി. ശക്തമായ മഴയിൽ വൈദ്യുത ലൈനിലേക്ക് തെങ്ങ് വീണ് ഗതാഗത തടസ്സമുണ്ടായി. ലൈൻ പൊട്ടി വീഴാതിരുന്നതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എേട്ടാടെ പന്മന കറുങ്ങയിൽ ക്ഷേത്രത്തിന് സമീപത്തായിട്ടുള്ള പറമ്പിലെ തെങ്ങാണ് വൈദ്യുത ലൈനിൽ വീണത്. വിവരമറിഞ്ഞ് ചവറ അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി അധികൃതരും എത്തി തെങ്ങ് മുറിച്ച് മാറ്റുകയായിരുന്നു. തേവലക്കര, പന്മന, തെക്കുംഭാഗം പഞ്ചായത്തുകളിൽ നൂറിലധികം വീടുകളാണ് വെള്ളപ്പൊക്ക ഭീഷണിയിലുള്ളത്. പന്മന പൊന്മനയിൽ അടഞ്ഞുകിടക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമീപത്തെ 40 ഓളം വീടുകൾ വെള്ളക്കെട്ടിലായി. ചവറ കൊറ്റൻകുളങ്ങര, കുളങ്ങരഭാഗം, ഭരണിക്കാവ്, തോട്ടിനു വടക്ക് ഭാഗങ്ങളിൽ കിഴക്കൻ മേഖലകളിൽനിന്നുള്ള വെള്ളം ഒഴുകി എത്തിയതോടെ വെള്ളപ്പൊക്കം രൂക്ഷമായി. ടി.എസ് കനാലിലേക്ക് വെള്ളം ഒഴുകുന്ന ഓടകൾക്ക് വീതിയില്ലാത്തത് കാരണം വെള്ളമൊഴുക്ക് തടസ്സപ്പെട്ടനിലയിലാണ്. തേവലക്കര പടിഞ്ഞാറ്റക്കര പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വിവിധ സ്ഥലങ്ങളിലെ കര കൃഷികൾക്കും മഴ നാശം വിതച്ചിട്ടുണ്ട്. പലയിടങ്ങളിലും ജനപ്രതിനിധികൾ ഇടപെട്ട് അടഞ്ഞുകിടന്ന ഓടകൾ വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി: താഴ്ന്ന പ്രദേശവും തീരപ്രദേശവും വെള്ളക്കെട്ടായി മാറി. നിരവധി വീടുകളിൽ വെള്ളം കയറി. കേല്ലലിഭാഗത്ത് മഹാദേവർ കോളനിയിൽ സതിയുടെ ഓടിട്ട വീട് മഴയിൽ ഭാഗികമായി തകർന്നു. നഗരസഭ ഏഴാം ഡിവിഷനിൽ തഴവ തോടിന് സമീപം താമസിച്ചിരുന്ന വൃദ്ധയെയും മകളെയും മാറ്റി പാർപ്പിച്ചു. കനത്തമഴയെ തുടർന്ന് തോടുകളും മറ്റും കരകവിഞ്ഞെഴുകുകയാണ്. കൃഷിയിടങ്ങളും ഗ്രാമീണ റോഡുകളും വെള്ളക്കെട്ടായി. കരുനാഗപ്പള്ളി നഗരസഭ, തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.