വിമാനത്താവളത്തിൽ മദ്യം മറിച്ചുവിറ്റ കമ്പനി സി.ഇ.ഒ അറസ്​റ്റിൽ

വള്ളക്കടവ്(തിരുവനന്തപുരം): തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്ന് പുറത്തേക്ക് മദ്യം മറിച്ചുവിറ്റ കേസിൽ മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദർവാസനെ കസ്റ്റംസ് പ്രിവൻറിവ് വിഭാഗം കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ഡ്യൂട്ടി ഫ്രീ ഷോപ്പി​െൻറ ചുമതല പ്ലസ് മാക്സിനായിരുന്നു. യാത്രക്കാരുടെ പാസ്പോർട്ട് കോപ്പി െവച്ച് ഡ്യൂട്ടിഫ്രീ ഷോപ്പിൽനിന്ന് മദ്യം വാങ്ങിയതായി രേഖയുണ്ടാക്കി പുറത്തേക്ക് മദ്യം മറിച്ചുവിൽക്കുകയായിരുന്നു പതിവ്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഡിസംബർ വരെ ആറ് കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. കുട്ടികളുടെ പാസ്പോർട്ട് കോപ്പി വരെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം ഡ്യൂട്ടിഫ്രീ ഷോപ്പിൽ പരിശോധന നടത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് ഷോപ്പി​െൻറ ലൈസൻസ് ഒരു മാസം മുമ്പ് സസ്പെൻഡ് ചെയ്യുകയും പൂട്ടുകയും ചെയ്തു. ഇതിനുപിറകെയാണ് ഷോപ്പി​െൻറ സി.ഇ.ഒയെ ശനിയാഴ്ച അറസ്റ്റ് ചെയ്ത്. സമൻസ് നൽകി കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 14 തീയതി വരെ റിമാൻഡ് ചെയ്തു. 2017 സെപ്റ്റംബറിലാണ് ഡ്യൂട്ടിഫ്രീ ഷോപ്പി​െൻറ ചുമതല മലേഷ്യൻ കമ്പനിയായ പ്ലസ് മാക്സ് ഏറ്റെടുത്തത്. തുടക്കം മുതലേ യാത്രക്കാരുമായി ഇവർ പ്രശ്നത്തിലായിരുന്നു. ഷോപ്പിൽ എത്തുന്നവർക്ക് ഓഫർ പ്രകാരം സാധനം നൽകിയിരുന്നില്ല. പല സാധനങ്ങൾക്കും കൂടുതൽ വില ഈടാക്കുന്നതായി പരാതിയുണ്ടായിരുന്നു. വീട്ടുസാധനങ്ങൾ വാങ്ങുന്നവരുടെ പാസ്പോർട്ടിൽ പോലും മദ്യം വാങ്ങുന്നതായി കാണിച്ച് വിദേശമദ്യം രഹസ്യമായി പുറെത്തത്തിച്ച് കരിഞ്ചന്തക്കാർ വഴി കൂടിയ വിലയ്ക്ക് വിൽക്കുകയായിരുെന്നന്നാണ് ആക്ഷേപം. ദക്ഷിേണന്ത്യയിലെ നാല് വിമാനത്താവളങ്ങളിലും ഇതേ കമ്പനിയാണ് ഡ്യൂട്ടിഫ്രീ ഷോപ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.