പൊലീസ്​ തേർവാഴ്ച: എസ്​.ഡി.പി.ഐ 'കുറ്റവിചാരണ' നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരന്തരമായി സംഭവിക്കുന്ന പോലീസ് വീഴ്ചകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിണറായി വിജയൻ ആഭ്യന്തര മന്ത്രി പദമൊഴിയണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി 'കുറ്റവിചാരണ' സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ അറിയിച്ചു. ഓരോ സംഭവമുണ്ടാകുമ്പോഴും, കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്ന പ്രസ്താവന ആവർത്തിക്കുന്ന മുഖ്യമന്ത്രി സ്വയം പരാജയം സമ്മതിക്കുകയാണ്. ജനരോഷം തണുപ്പിക്കാൻ ചില പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ആറു മാസത്തിനു ശേഷം സർവിസിൽ തിരിച്ചെടുക്കുകയും ചെയ്യുന്ന നാടകം പൊലീസി​െൻറ ക്രിമിനൽവത്കരണത്തിന് പരിഹാരമാകുന്നില്ലെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.