വിമാനത്താവളത്തിൽ 24 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

വള്ളക്കടവ്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 24 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി. ദുൈബയിൽനിന്ന് ശനിയാഴ്ച രാവിലെ എത്തിയ എയർ ഇന്ത്യ എക്സ്പ്രസി​െൻറ ഐ.എക്സ് 540 വിമാനത്തിൽ എത്തിയ വള്ളക്കടവ് സ്വദേശി അബ്ദുൽ സലാം സെയ്ദ് മാഹീ​െൻറ പക്കൽനിന്നാണ് 758 ഗ്രാം സ്വർണം എയർ കസ്റ്റംസ് പ്രവൻറിവ് വിഭാഗം പിടികൂടിയത്. സ്വർണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീൻ പൗഡറുമായി കൂട്ടിച്ചേർത്ത് രണ്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാൽ മുട്ടുകളിലായി കെട്ടിെവച്ചാണ് പുറത്തു കടക്കാൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ മെറ്റൽ ഡിറ്റക്ടർ വഴി ഇയാൾ കടന്നെങ്കിലും ബീപ് ശബ്ദം അടിച്ചിരുന്നില്ല. രഹസ്യവിവരത്തെ തുടർന്ന് എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് മാഫിയയിലെ പ്രധാന കാരിയർ ആണ് ഇയാളെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.