ചവറ: നോമ്പുകാലം പകുതി പിന്നിെട്ടങ്കിലും തിരക്കൊഴിയാതെ ഈത്തപ്പഴ വിപണി സജീവം. നോമ്പുതുറക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമെന്ന നിലയിൽ കച്ചവടകേന്ദ്രങ്ങളിൽ പ്രത്യേക സ്റ്റാളുകൾ തന്നെ വിൽപനക്കായി തുറന്നിട്ടുണ്ട്. റമദാൻ വിപണിയിൽ മാന്ദ്യംവരാത്തത് ഈത്തപ്പഴ വിപണിക്കാെണന്ന് ചവറ തേവലക്കര ചേനങ്കര ജങ്ഷനിലെ ഭാരത് ഹൈപ്പർ മാർക്കറ്റ് ഉടമ പറയുന്നു. 20 ഓളം ഇനങ്ങളുടെ വിശാല വിപണിയാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്. 75 രൂപയിൽ തുടങ്ങി 300 രൂപ വരെ വില വരുന്ന ഇനങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. മർവ, ഫറാജി, താജ് മഹൽ, അൻവാൻ, ലയൻ, റബ്ബി, എംപറൻ സാഹിദി, മബ്റൂം, അൽരിദാൻ, ക്രൗൺ, അജ്വാ, ബറരി അൽനൂർ, ഫർദ്, ജുമാറ, മദീന, മറിയാമിൻ, സുൽത്താൻ എന്നിവയാണ് വിപണിയെ ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.