അഞ്ചുലക്ഷം കശുമാവ് തൈകൾ നടും -മന്ത്രി

പുനലൂർ: അഞ്ചുലക്ഷം കശുമാവ് തൈകൾ െവച്ചുപിടിപ്പിക്കുന്ന പ്രവർത്തനം പരിസ്ഥിതിദിനത്തിൽ തുടങ്ങുമെന്ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ നട്ട കശുമാവ് തൈകളുടെ വളർച്ച പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. പുനലൂർ ബി.ബി റബർ എസ്റ്റേറ്റിൽ നട്ട തൈകളാണ് ആദ്യം സന്ദർശിച്ചത്. രണ്ട് മീറ്ററോളം വളർന്നുനിൽക്കുന്ന തൈകളുടെ സ്ഥിതിയിൽ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. കുളത്തൂപ്പുഴയിലെ ഓന്തുപച്ചയിലേക്ക് എത്തിയ മന്ത്രി വനഭൂമിയിൽ നട്ട തൈകളുടെ വളർച്ച പരിശോധിച്ചു. കശുവണ്ടി വികസന കോർപറേഷ​െൻറയും കശുമാവ് വികസന ഏജൻസിയുടെയും സഹകരണത്തോടെയാണ് കശുമാവ് കൃഷി വ്യാപനം നടത്തുന്നത്. സംസ്ഥാനത്ത് 10000 ഹെക്ടർ വനഭൂമിയിൽ കൂടി കശുമാവ് െവച്ച് പിടിപ്പിക്കുമെന്നും, ജനവാസ മേഖലയിലുൾെപ്പടെ അക്കേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങൾ ഇനി നട്ടു തോട്ടങ്ങളാക്കില്ല എന്നത് സർക്കാർ നയമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം രണ്ടുലക്ഷം കശുമാവ് തൈകളാണ് സംസ്ഥാനത്തു െവച്ചുപിടിപ്പിച്ചത്. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.