റമദാൻ സപ്ലിമെൻറ്​2

അത്താഴക്കൊട്ടി​െൻറ താളത്തിലങ്ങനെ കൊല്ലം: മർഹബ...മർഹബ, ലാഇലാഹ ഇല്ലല്ലാഹ്... കാലഘട്ടത്തി​െൻറ മാറ്റത്തിൽ പഴമകളിൽ പലതും ഓർമയായെങ്കിലും റമദാൻ നാളുകളിൽ പ്രായമായവരുടെ കാതിൽ അത്താഴക്കൊട്ടി​െൻറ താളം ഇന്നും അലയടിക്കുന്നു. ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന ഉറപ്പോടെ തന്നെയാണ് അതേ താളത്തിലുള്ള ഇൗരടികളിൽ ചിലത് ചന്ദനത്തോപ്പ് ചാത്തിനാംകുളം കാട്ടിലഴികത്ത് വീട്ടിൽ ഫാത്തിമാബീവിയെന്ന 88കാരി ഓർത്തെടുക്കുന്നത്. പുതിയ പിള്ളാർക്ക് മൊബൈലും കമ്പ്യൂട്ടറുമായപ്പോൾ അത്താഴപ്പാട്ടും കൊട്ടും എന്തെന്നുപോലും അറിയാതായി. അലാറത്തിനുള്ള നൂതന രീതിയോ, പള്ളികളിൽനിന്ന് ഉച്ചഭാഷിണികളിലൂടെയുള്ള ഓത്തുകളോ ഇല്ലാത്ത കാലങ്ങളിൽ ഒരു ജനതയുടെ ആത്മാവിഷ്കാരമായിരുന്നു അത്താഴക്കൊട്ട്. റമദാൻപിറ കാണുന്ന രാത്രിയിൽ തുടങ്ങുന്ന അത്താഴക്കൊട്ട് ഇരുപത്തേഴാം രാവ് കഴിഞ്ഞാൽ വീടുകളിൽ പിരിവിനായെത്തും. ഇരുപത്തൊമ്പതാം നോമ്പ് കഴിയുന്നതോടെ ഒരു മാസം നീണ്ട അത്താഴക്കൊട്ടിന് പരിസമാപ്തിയാകും. ഇൻഷാഅല്ലാഹ് ഇനി അടുത്ത വർഷം കൊട്ടിനു വരാമെന്ന് പറഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയും. അന്നവർ പാടിയിരുന്ന 'ആമിനബീവിക്കോമന മോനേ.., ഇരുലോകം ജയമണി നബിയുല്ല'യും ഫാത്തിമാബീവിയുടെ ചുണ്ടുകളിൽ വന്നുപോകുന്നു. പുലർച്ച ഒന്നരയോടെ നടന്നുതുടങ്ങുന്നവർ വീടുകളിലും ഇടറോഡുകളിലും അറബന കൊട്ടി പാട്ടുപാടിയുമാണ് എത്തിയിരുന്നത്. പാട്ടും കൊട്ടും കേൾക്കുമ്പോൾ ഞങ്ങളൊക്കെ ഉണരും. സുബ്ഹ് ബാങ്കുവിളി വരെ അവർ പാട്ടുപാടി കൊട്ടി പോകും. എല്ലാം ഓർമയായെങ്കിലും അത്താഴപ്പാട്ടും കൊട്ടും പുതിയ തലമുറ അറിയണമെന്നും അവർ പാടണമെന്നും ഫാത്തിമാബീവി പറയുന്നു. ചിത്രം: Supply 2 ഫാത്തിമാബീവി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.