തുളസീധരൻ മാസ്റ്ററുടെ വ്രതാനുഷ്ഠാന പരീക്ഷണങ്ങൾ

കരുനാഗപ്പള്ളി: ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ബി. തുളസീധരൻ മാസ്റ്ററുടെ റമദാൻ വ്രതാനുഷ്ഠാനത്തിന് കാൽ നൂറ്റാണ്ടി‍​​െൻറ പഴക്കമുണ്ട്. നോമ്പ് മനുഷ്യ​​െൻറ ശരീരത്തെയും മനസ്സിനെയും സംസ്കരിക്കുന്ന പരിചയെന്നാണ് മാസ്റ്റർ പറയുന്നത്. കരുനാഗപ്പള്ളി മരുതൂർകുളങ്ങര ശ്രീശൈലത്ത് ബി. തുളസീധരൻ റമദാനിലെ വ്രതം അനുഷ്ഠിക്കാൻ തുടങ്ങിയത് 1993ലാണ്. തിരുവനന്തപുരം നെടുമങ്ങാട് പൂവത്തൂർ സ്കൂളിലെ സഹപ്രവർത്തകരായിരുന്ന കെ.എ. ജവാദ് മാസ്റ്റർ ഫസലുദീൻ മാസ്റ്റർ എന്നിവരിൽനിന്നാണ് വ്രതാനുഷ്ഠാനത്തെ കുറിച്ച് മനസ്സിലാക്കിയത്. ഇരുവരും നോെമ്പടുത്തുകൊണ്ടാണ് സ്കൂളിൽ എത്തുന്നത്. എന്നെ പോലുള്ള അധ്യാപകർ ഭക്ഷണം കഴിക്കുമ്പോൾ ഈ രണ്ട് അധ്യാപകർ പട്ടിണിയിലാണല്ലോയെന്ന ആലോചന ത​​െൻറ മനസ്സിനെ വല്ലാതെ ആകർഷിച്ചു. അവരിൽനിന്ന് ഇസ്ലാമിലെ നോമ്പിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. വിശുദ്ധ ഖുർആൻ അവതീർണമായ മാസം കൂടിയാണ് റമദാൻ എന്ന് മനസ്സിലാക്കാനും കഴിഞ്ഞു. തുടർന്നാണ് എ​​െൻറ മനസ്സിൽ നോമ്പിനെ കുറിച്ചുള്ള ചിന്ത ഉടലെടുത്തത്. റമദാൻ വ്രതം ഒന്ന് പരീക്ഷിച്ചാലോയെന്നത് മനസ്സിൽ കരുതി നോമ്പ് നോറ്റു തുടങ്ങുകയായിരുന്നു. ആദ്യമൊക്കെ വളരെ പ്രയാസങ്ങൾ അനുഭവപ്പെട്ടങ്കിലും പിന്നീട് നോമ്പ് നോക്കാതിരുന്നാൽ വലിയ വിഷമം മനസ്സിൽ ഉണ്ടാകുമായിരുന്നു. 26 വർഷമായി നോമ്പ് നോറ്റുവരുന്നതായും തുളസീധരൻ മാസ്റ്റർ പറയുന്നു. ഇക്കൊല്ലത്തെ റമദാനിൽ ഒരു നോമ്പ് ഉപേക്ഷിക്കേണ്ടിവന്നതല്ലാതെ ഇതുവരെയും മുടക്കമില്ലാതെ തുടരുകയാണ് തുളസീധരൻ മാസ്റ്ററുടെ നോമ്പ്. നോമ്പ് പിടിക്കാൻ പുലർച്ചയുള്ള ഭക്ഷണം വീട്ടിൽ തന്നെ കരുതും. നോമ്പുതുറക്കാൻ മിക്കേപ്പാഴും സുഹൃത്തുക്കളുടെ വീടുകളിൽ ക്ഷണം ഉണ്ടാകും. വയസ്സ് 54 ആയെങ്കിലും ആരോഗ്യവും ആയുസ്സും നിലനിൽക്കും കാലം വരെയും വ്രതമനുഷ്ഠിക്കുമെന്നാണ് മാസ്റ്റർ പറയുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥയായ സുജയാണ് ഭാര്യ. മക്കൾ: അഭിജിത്ത്, ആദർശ്. ചിത്രം: Supply 5 ബി. തുളസീധരൻ മാസ്റ്റർ (കായിക അധ്യാപകൻ)
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.