അഞ്ചാംവർഷവും റമദാനിലെ പതിവിന്​ മുടക്കമില്ലാതെ സിറ്റി മസ്ജിദ്

കൊല്ലം: ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസംപകർന്ന് നോമ്പ് കഞ്ഞി വിതരണം ആരംഭിച്ചിട്ട് അഞ്ച് വർഷം. കൊല്ലം ചാമക്കട സിറ്റി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിലാണ് കഞ്ഞി വിതരണംചെയ്യുന്നത്. 400 ഓളം പേർക്ക് ഇവിടെ ദിനേന കഞ്ഞി വിതരണം ചെയ്യാറുണ്ടെന്ന് സംഘാടകർ പറഞ്ഞു. വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്ന കഞ്ഞി വൈകീട്ട് ഏഴോടെ വിതരണംചെയ്യും. പി.പി. അമീർ, സെയ്‌ദ്കുട്ടി കാവനാട്, സുൽഫി, ഇർഷാദ്, കെ.ടി. സൈനുദ്ദീൻ, ജോനകപ്പുറം സിയാദ്, അംജാദ്, നിസാം, നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ഞി വിതരണവും മസ്ജിദിൽ നോമ്പ് തുറയും നടക്കുന്നത്. പള്ളിയിൽ നോമ്പ് തുറക്കുന്നതിന് വിപുല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വിഭവസമൃദ്ധമായ നോമ്പ് തുറയാണ് എല്ലാദിവസവും നടക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസുകളും ഒഴിവാക്കി ഹരിത ചട്ടപ്രകാരമാണ് മസ്ജിദിൽ നോമ്പ്തുറ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.