പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രമാക്കുകയാണ് ലക്ഷ്യം -മന്ത്രി മേഴ്സിക്കുട്ടിയമ്മ

അഞ്ചാലുംമൂട്: ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതിെനാപ്പം മികച്ച വിദ്യാഭ്യാസം നല്‍കുകയും പൊതുവിദ്യാലയങ്ങള്‍ മികവി​െൻറ കേന്ദ്രമാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം പനയം പണയില്‍ ഗവ.ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പരിസ്ഥിതിയെ സംരക്ഷിക്കുകയും മാലിന്യമുക്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും ലഹരിമുക്തമായ സ്കൂള്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ലഹരിക്കെതിരെ പോരാടാന്‍ കഴിയുകയും ചെയ്യുന്ന തരത്തില്‍ ഓരോ കുട്ടിയെയും മികവിലെത്തിക്കുകയെന്ന ലക്ഷ്യബോധത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. എം. മുകേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷീല, ആശാ ശശിധരന്‍, പി. ജയപ്രകാശ്, ഇ.എസ്. രമാദേവി, ജില്ലാ പഞ്ചായത്തംഗം കെ. രാജശേഖരന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.എസ്. ശ്രീകല, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജൂലിയറ്റ് നെല്‍സണ്‍ സ്വാഗതവും പ്രഥമാധ്യാപിക ആശാ ജോര്‍ജ് നന്ദിയും പറഞ്ഞു. 45 കുട്ടികളാണ് പണയില്‍ ഗവ.ഹൈസ്കൂളില്‍ പുതുതായി പ്രവേശനം നേടിയത്. പുത്തന്‍ കൂട്ടുകാര്‍ക്ക് ബാഗുകളും പഠനോപകരണങ്ങളും മധുരവിതരണവും സദ്യയും നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും നടന്നു. ഉദ്ഘാടനം തകൃതി; ശൗചാലയമോ കഷ്ടം അഞ്ചാലുംമൂട്: ജില്ലാ പ്രവേശനോത്സവം നടന്ന സ്കൂളിലെ കുട്ടികള്‍ക്കുള്ള ശൗചാലയം കണ്ടാല്‍ മൂക്കത്ത് വിരല്‍ െവച്ചുപോകും. പനയം പണയില്‍ ഗവ. ഹൈസ്കൂളിലെ ശൗചാലയങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. മിക്കതിനും വാതിലില്ല. മാത്രമല്ല, കാടുപിടിച്ചുകിടക്കുന്ന ശൗചാലയത്തിലെ േക്ലാസറ്റുകളില്‍ കല്ല് ഇടിച്ച് നിറച്ച നിലയിലാണ്. സ്കൂള്‍ മുറികള്‍ ഹൈടെക് ആക്കുമ്പോള്‍ ശൗചാലയങ്ങളെ അധികൃതര്‍ കണ്ടിെല്ലന്ന് നടിക്കുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്കൂള്‍ നവീകരണത്തി​െൻറ ഭാഗമായി ലക്ഷങ്ങള്‍ നീക്കി വെക്കുമ്പോള്‍ ശൗചാലയശുചീകരണം മാത്രം നടക്കുന്നിെല്ലന്നും രക്ഷിതാക്കൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.