പ്രഫ.വി. കാര്‍ത്തികേയൻ നായര്‍, ഡയറക്ടര്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയായിരുന്ന കാലത്താണ് റമദാനെക്കുറിച്ച് ആദ്യം കേൾക്കുന്നത്. പഠിച്ച ഹൈസ്കൂളിൽ മുസ്ലിം വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ അതിെൻറ അർഥം മനസ്സിലാക്കാൻ കഴിഞ്ഞില്ല. കോളജിൽ എത്തിയപ്പോഴാണ് അർഥം മനസ്സിലാകുന്നതും റമദാനെ അറിയുന്നതും. കോളജിൽ വിവിധ മതത്തിലും വ്യത്യസ്ത സാഹചര്യങ്ങളിലുമുള്ളവർ ഉണ്ടായിരുന്നു. ചരിത്ര വിദ്യാർഥിയായിരുന്നതിനാൽ, പ്രവാചകനെ കുറിച്ചും അറേബ്യൻ രാജ്യങ്ങെള കുറിച്ചും പഠിക്കാൻ കഴിഞ്ഞു. അതിലൂടെ ആ ആശയങ്ങളിലേക്കും ചെല്ലാൻ കഴിഞ്ഞു. നോമ്പ് എന്നത് ജീവിതത്തിെൻറ ചിട്ടപ്പെടുത്തലാണ്. ഒരു മാസം മനസ്സിനെയും ശരീരത്തെയും ഇൗശ്വരധ്യാനത്തിലൂടെ ഏകാഗ്രതയിൽ കൊണ്ടുവരുന്നു. ഇത് ചിലർ തീവ്രതയോടെ ആചരിക്കുന്നുണ്ട്. കോളജ് അധ്യാപകനായി ആദ്യ നിയമനം ലഭിച്ചത് കാസർകോട് സർക്കാർ കോളജിലാണ്. അക്കാലത്താണ് ഇഫ്താറുകളുടെ ഭാഗമായത്. അന്ന് വിദ്യാർഥികളിൽ വലിയൊരു ശതമാനം മുസ്ലിം വിദ്യാർഥികളായിരുന്നു. അക്കാലത്ത് ഒേട്ടറെ നോമ്പുതുറകളിൽ സംബന്ധിച്ചു. നോമ്പുതുറകളിലൂടെ സൗഹൃദവും ഇസ്ലാമിക ദർശനവും മനസ്സിലാക്കാൻ കഴിഞ്ഞു. നോമ്പ് തുറക്കുന്നതിലെ ശാസ്ത്രീയതയാണ് എന്നെ ആകർഷിച്ചത്. പഴവർഗങ്ങൾ കഴിച്ചും ജീരകക്കഞ്ഞി കുടിച്ചുമുള്ള നോമ്പുതുറയിൽ ശാസ്ത്രമുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളും പൈതൃകവുമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ഇഫ്താർ സംഗമങ്ങളിലൂടെ പുതിയ സാഹോദര്യം വളരുന്നത്. വിശ്വാസങ്ങൾക്കപ്പുറത്തേക്ക് വളരുന്ന മതസാഹോദര്യം. അത് നിലനിൽക്കണമെന്നതാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.