കുളത്തൂപ്പുഴ: മേത്സ്യാൽപാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുളത്തൂപ്പുഴ നെടുവന്നൂർകടവിൽ ഒന്നാംഘട്ട നിർമാണം പൂർത്തിയായ മത്സ്യവിത്തുൽപാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാധ്യമായ എല്ലായിടത്തും മേത്സ്യാൽപാദനം നടത്തുന്നതിെൻറ ഭാഗമായി തെന്മല അണക്കെട്ടിലെ സാധ്യതയും പ്രയോജനപ്പെടുത്തും. ഇതുവഴി ആദിവാസികള്‍ക്ക് തൊഴിലും വരുമാനവും നല്‍കാനാകും. കുളത്തൂപ്പുഴ ഹാച്ചറിയില്‍ ഉൽപാദിപ്പിക്കുന്ന മത്സ്യവിത്താകും അണക്കെട്ടില്‍ ലഭ്യമാക്കുക. മൂന്ന് വര്‍ഷം കൊണ്ട് ഗുണനിലവാരമുള്ള 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കുളത്തൂപ്പുഴ ഹാച്ചറിയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാനാകും. കുളത്തൂപ്പുഴയില്‍ ഭൂമി ലഭ്യമാകുന്ന മുറക്ക് കശുമാവ് കൃഷി വ്യാപനം ഉറപ്പാക്കും. തുടക്കംകുറിച്ച പദ്ധതികളെല്ലാം സര്‍ക്കാറിെൻറ മൂന്നാം വാര്‍ഷികത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കടലാക്രമണത്തില്‍ ദുരിതം നേരിടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറഞ്ഞു. വീട് പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കും. ഒരു മാസത്തെ സൗജന്യ റേഷനും വിതരണംചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം, സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷന്മാരായ പി. ലൈലാബീവി, റെജി ഉമ്മന്‍, ജി. സിന്ധു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മത്സ്യ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.