തോട്ടണ്ടിസംഭരണത്തിന്​ താൻസനിയയിൽ കേരളം കമ്പനി തുടങ്ങുന്നു

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് തോട്ടണ്ടി സംഭരിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും താൻസനിയ കേന്ദ്രമാക്കി സർക്കാർ കമ്പനി രൂപവത്കരിക്കുന്നു. കാഷ്യൂ ബോർഡി​െൻറ ശിപാർശ പരിഗണിച്ച് കമ്പനി തുടങ്ങാനും താൻസനിയയിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും സർക്കാർ അനുമതി നൽകി. സംസ്ഥാനത്ത് കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ആഫ്രിക്കൻ രാജ്യങ്ങളിലെ കശുവണ്ടി സീസൺ അനുസരിച്ച് തോട്ടണ്ടി സംഭരിക്കലാണ് കാഷ്യൂ ബോർഡി​െൻറ കീഴിൽ തുടങ്ങുന്ന കമ്പനിയുടെ ദൗത്യം. അതത് രാജ്യങ്ങളിലെ പ്രാദേശിക പത്രങ്ങളിൽ ടെൻഡർ പരസ്യം നൽകി, നടപടി പാലിച്ചായിരിക്കും സംഭരണം. ഇൗ രാജ്യങ്ങളിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കാനേ കഴിയൂ. ഇപ്പോൾ കശുവണ്ടി സീസണുള്ള ഐവറി കോസ്റ്റ്, ഗിനി-ബിസൗ എന്നീ രാജ്യങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ഇറക്കുമതിക്ക് ആലോചിക്കുന്നത്. സ്വകാര്യമേഖലയിലെ 794 ഉം പൊതുമേഖലയിലെ 40 ഉം ഫാക്ടറികൾക്ക് പ്രതിവർഷം എട്ടുലക്ഷം മെട്രിക് ടൺ തോട്ടണ്ടി വേണമെന്നാണ് കണക്ക്. പൊതുമേഖല സ്ഥാപനങ്ങൾക്ക് മാത്രം പ്രതിവർഷം 50,000 മെട്രിക് ടൺ േവണം. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി മൂന്നുലക്ഷം കശുവണ്ടി തൊഴിലാളികളാണ് പണിയെടുക്കുന്നത്. ആഭ്യന്തരമായി കശുവണ്ടി ഉൽപാദനവും സംഭരണവും വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കേരളത്തിലെ കശുവണ്ടി ഉൽപാദനവും സംഭരണവും വാർഷിക കശുവണ്ടി ഉൽപാദനം- 35000-60000 മെട്രിക് ടൺ 2017 ൽ സർക്കാർ സംഭരിച്ചത് - 3000 മെട്രിക് ടൺ ഇൗ വർഷം സംഭരിച്ചത് - 5000 മെട്രിക് ടൺ അടുത്തവർഷം ലക്ഷ്യമിടുന്ന സംഭരണം - 10000 മെട്രിക് ടൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.