കുട്ടികൾക്ക്​ മുഖ്യമന്ത്രി വക കൈപ്പുസ്​തകം; മികച്ച ഡയറിക്കുറിപ്പിന്​ സമ്മാനം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുഖ്യമന്ത്രി വക കൈപ്പുസ്തകം സമ്മാനം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും ആദ്യ അധ്യയന ദിനത്തിൽതന്നെ കൈപ്പുസ്തകം വിതരണം ചെയ്തു. കഴിഞ്ഞ വർഷം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ കത്തിന് ലഭിച്ച പ്രതികരണത്തെ തുടർന്നാണ് കൈപ്പുസ്തം നൽകിയത്. ഒന്നു മുതൽ നാലു വരെ ക്ലാസിലുള്ളവർക്ക് 'പാഠത്തിനപ്പുറം' എന്ന പേരിലും അഞ്ചു മുതൽ 10 വരെയുള്ളവർക്ക് 'ജീവിതപാഠം' എന്ന പേരിലുമാണ് പുസ്തകം. സ്കൂൾ കൃഷി, വീട്ടിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കൽ, പരിസര ശുചിത്വം, ലൈബ്രറി പുസ്തകങ്ങളുടെ ഉപയോഗം തുടങ്ങിയവ നടത്തി പ്രത്യേകം ഡയറി തയാറാക്കാൻ മുഖ്യമന്ത്രി കൈപ്പുസ്തകത്തിലൂടെ നിർദേശം നൽകി. ഡയറി പിന്നീട് മുഖ്യമന്ത്രിക്ക് അയക്കാം. മികച്ച ഡയറിക്ക് സമ്മാനം നൽകും. പുസ്തകം വായിച്ചശേഷം അധ്യാപകരുമായും രക്ഷാകർത്താക്കളുമായും കൂട്ടുകാരുമായും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിർദേശിക്കുന്നു. ചെയ്യുന്ന കാര്യങ്ങൾ ഡയറിയിൽ കുറിച്ചുവെക്കണമെന്നും എന്തുനേട്ടം കൈവരിച്ചുവെന്ന് അറിയിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.