തിരുവനന്തപുരം: സവർണ ജാതിക്കാരെ ബഹുമാനിച്ചില്ല എന്നതിെൻറ പേരില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ അറുമുഖന്‍, ഷണ്‍മുഖന്‍, ചന്ദ്രശേഖരന്‍ എന്നീ ദലിതരെ തല്ലിക്കൊന്നത് വംശീയതയും ജാതീയതയും പാരമ്യത്തിലാണെന്നതിെൻറ തെളിവാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. രാജ്യത്തെങ്ങും ആവര്‍ത്തിക്കുന്ന ദലിത്-മുസ്ലിം കൊലകളുടെ പശ്ചാത്തലമാണ് അക്രമികള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ വീണ്ടും പ്രേരണയാകുന്നത്. ഇന്ത്യയിലുടനീളം സവർണ ഭീകരത അതിെൻറ രൗദ്രഭാവത്തിലാണ്. അക്രമികളെ കേന്ദ്ര സര്‍ക്കാർ സംരക്ഷിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നു. കേരളത്തില്‍ കെവിനെന്ന യുവാവിനെ തല്ലിക്കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത അതേ മാനസികാവസ്ഥ തന്നെയാണ് ശിവഗംഗയിലും കാണുന്നത്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കുന്നതില്‍ ഭരണവര്‍ഗ പാര്‍ട്ടികളെല്ലാം പരാജയമാണ്. ജാതീയത തുടച്ചുനീക്കാന്‍ നവോത്ഥാന മൂല്യങ്ങളിലൂന്നിയുള്ള പുതിയ ജനമുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.