കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സമ്പൂർണ വിജയം ജനാധിപത്യ മുന്നണിക്കുണ്ടായ വർധിച്ച ജനപിന്തുണയും അംഗീകാരവും വ്യക്തമാക്കുന്നതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷത്തിെൻറ മതനിരപേക്ഷ നിലപാടിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ജനപക്ഷ വികസനത്തിനും ലഭിച്ച അംഗീകാരമാണിത്. സർക്കാറിനെതിരെ നടത്തിവന്ന കള്ള പ്രചാരണങ്ങൾക്കുള്ള മറുപടികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചു ഓച്ചിറ: എൽ.ഡി.എഫിലെ മുന്നണിധാരണ പ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയതിനെ തുടർന്ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐയിലെ ഷെർളി ശ്രീകുമാറും വൈസ് പ്രസിഡൻറ് സി.പി.എമ്മിലെ ആർ.കെ. ദീപയും സ്ഥാനങ്ങൾ രാജിവെച്ചു. അടുത്ത രണ്ടരവർഷം പ്രസിഡൻറായി എ. മജീദിനും (സി.പി.എം) വൈസ് പ്രസിഡൻറായി ശ്രീദേവി മോഹനും (സി.പി.ഐ) അവസരം നൽകാനാണ് മുൻധാരണ. പരിപാടികൾ ഇന്ന് കൊല്ലം പെൻഷനേഴ്സ് ഹാൾ: സതേൺ റെയിൽവേ എംപ്ലോയീസ് സംഘ് തിരുവനന്തപുരം ഡിവിഷൻ ബ്രാഞ്ച് സമ്മേളനം -ഉച്ച. 2.00 കൊല്ലം റെയിൽവേ സ്റ്റേഷൻ: ബെൻ മോറീസ് അനുസ്മരണം -വൈകു. 4.00 വടക്കേവിള യൂനുസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി: തൊഴിൽമേള ഉദ്ഘാടനം മന്ത്രി കെ. രാജു -രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.