പുനലൂർ: കെവിൻ വധക്കേസിലെ പ്രതികളായ ഷാനു ചാക്കോ, പിതാവ് ചാക്കോ ജോസഫ് എന്നിവരെ ചാലിയക്കരയിലും മൃതദേഹം കണ്ടെത്തിയ ആറ്റുതീരത്തും ചാക്കോയുടെ ഒറ്റക്കല്ലിലെ വീട്ടുപരിസരത്തും തെളിവെടുപ്പിന് എത്തിക്കുന്നു എന്ന പ്രചാരണത്തെതുടർന്ന് നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടി. പൊലീസ് സംഘം സ്ഥലത്ത് റോന്ത് ചുറ്റിയതോടെ ഇടയ്ക്ക് പെയ്ത മഴയെ അവഗണിച്ചും പ്രദേശം ജനബാഹുല്യമായി. മാധ്യമപ്രവർത്തകൾ പ്രദേശത്തെ പൊലീസുമായി ബന്ധപ്പെെട്ടങ്കിലും തെളിവെടുപ്പിനെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. സന്ധ്യവരെ കാത്തിരുന്നശേഷം ജനക്കൂട്ടം പിരിഞ്ഞുപോകുകയായിരുന്നു. അതേസമയം പ്രത്യേക അേന്വഷകസംഘം പുനലൂരിൽ ക്യാമ്പ് ചെയ്യുന്നതിനാൽ ശനിയാഴ്ച പുലർച്ചെയോടെ പ്രദേശത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.