വിതുര: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത്ഷാജിയെന്ന തേവന്‍പാറ വിളയില്‍ വീട്ടില്‍ ഷാജി (42) പിടിയിലായി. തൊളിക്കോട് കണ്ണങ്കര മുസ്ലിം പള്ളിക്കടുത്തുള്ള ഇയാളുടെ ബന്ധുവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയാണ് കസ്റ്റഡിയിലെടുത്തത്. ഷാജി ഇവിടേക്കു കയറിപ്പോകുന്നതുകണ്ട നാട്ടുകാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അന്ന് രാത്രി മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. പനവൂര്‍ സ്വദേശിയായ സ്ത്രീയുടെ ഭർത്താവ് ഷാജിയുടെ സുഹൃത്താണ്. ഒന്നരമാസമായി തേവന്‍പാറയിലെ ഇയാളുടെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. സ്ത്രീയുടെ കരച്ചിൽേകട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും തോക്ക് മറ്റൊരു വീട്ടില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ഇതിനിടെ പരിക്കേറ്റ സ്ത്രീയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12 ഒാടെ തെളിവെടുപ്പിനായി ഷാജിയെ പീഡനം നടന്ന വീട്ടിലും തോക്ക് കണ്ടെടുത്ത വീട്ടിലും കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലുള്ള ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിതുര എസ്.ഐ വി. നിജാം പറഞ്ഞു. ആദ്യഭാര്യയുടെ മരണം മുതൽ മധ്യവയസ്കെൻറ കൊലപാതകം വരെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഷാജി. പാലോട്, നെടുമങ്ങാട്, വിതുര, കൊട്ടിയം, പേരൂർക്കട സ്റ്റേഷനുകളിലായി 22 ഓളം കേസുകളുണ്ട്. കൊള്ള, പിടിച്ചുപറി, മോഷണം, കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയവയാണ് മറ്റു പ്രധാന കേസുകൾ. പലതവണ ആറു മാസം വീതം ഗുണ്ടാ ആക്ട് പ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാൾക്ക് നിരവധി കോടതികളിൽനിന്ന് അറസ്റ്റ് വാറൻറ് ഉണ്ട്. പേരൂർക്കട വഴയിലയിൽ സ്കൂട്ടറിൽ വന്ന സ്ത്രീയെ കാറിൽ തടഞ്ഞുനിർത്തി മാല പിടിച്ചുപറിച്ച കേസിലും പാലോട് സർക്കിളിൽ പൊലീസുകാരനെ അറവുകത്തി കൊണ്ട് കുത്തിയ കേസിലും പുളിമൂട് വ്യവസായിയെ ആക്രമിച്ച കേസിലും പ്രതിയാണ്. ഏതാനും മാസം മുമ്പ് മറ്റൊരു ഗുണ്ടാസംഘവുമായുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.