കൊല്ലം: റമദാനിലെ പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇമാമുമാരും സജീവം. ഖുർആൻ മനഃപാഠമാക്കിയ യുവാക്കളാണ് ജില്ലയിലെയും സംസ്ഥാനത്തിെൻറ ഇതരഭാഗങ്ങളിലേയും വിവിധ പള്ളികളിൽ എത്തിയിട്ടുള്ളത്. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവർ. രാത്രിയിലെ ദീർഘ നമസ്കാരമായ തറാവീഹിന് ചില പള്ളികളിൽ ഇവർ നേതൃത്വം നൽകുമ്പോൾ മറ്റ് ചിലർ അഞ്ച് നേരത്തെ നമസ്കാരത്തിന് നേതൃത്വം നൽകുന്നു. ആകർഷകമായ ഖുർആൻ പാരായണമാണ് പലരേയും ഇവിടെ എത്തിക്കുന്നത്. കഴിഞ്ഞതവണ ഇമാമായി സേവനമനുഷ്ഠിച്ചവരും ഇക്കുറി എത്തിയിട്ടുണ്ട്. ജെല്ലി ഫിഷുകൾ വർധിച്ചത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു കൊട്ടിയം: ജെല്ലി ഫിഷുകൾ കായലിൽ വർധിച്ചത് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമാകുന്നു. കായലിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ വലയിൽ കുടുങ്ങുന്നതിനാൽ മറ്റ് മത്സ്യങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളികൾക്കിടയിൽ 'ചൊറി' എന്ന പേരിൽ അറിയപ്പെടുന്ന ഇവ കൈയിലോ ശരീരത്തോ തട്ടിയാൽ അസഹ്യമായ ചൊറിയുണ്ടാകുന്നതിനാലാണ് ഇതിനെ ചൊറി എന്നറിയപ്പെടുന്നത്. വെള്ളത്തിൽ വീർത്ത് സഞ്ചരിക്കുന്ന ഇവയെ കരയിലിട്ടാൽ പെട്ടെന്ന് പറ്റിപ്പോകുകയാണ് ചെയ്യുന്നത്. കാഴ്ചബംഗ്ലാവിലേക്ക് ഇത് ശേഖരിച്ചു കൊണ്ടുപോകാൻ ആളെത്താറുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. വെള്ളത്തിൽ ഇത് ഇഴഞ്ഞു നീങ്ങുന്നത് കാണാൻ നല്ല ഭംഗിയാണെന്നും തീരദേശവാസികൾ പറയുന്നു.വിദേശികളെ ഇതിെൻറ സഞ്ചാരം കാണിക്കുന്നതിനായാണ് ഇത് ശേഖരിക്കാൻ ആളെത്തുന്നത്. താന്നി കായലിലാണ് ജെല്ലി ഫിഷ് ധാരാളമായി കാണുന്നത്. കടലിലും ഇത് കാണാറുണ്ടെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.