പുനലൂർ: തുടർച്ചയായി ലഭിച്ച വേനൽമഴയിൽ നീരൊഴുക്കായതോടെ പാലരുവി വെള്ളിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്കായി തുറക്കും. കിഴക്കൻമേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലരുവി രാവിലെ എട്ടിനാണ് തുറക്കുക. വെള്ളം കുറഞ്ഞതിനെ തുടർന്ന് മൂന്നുമാസം മുമ്പാണ് പ്രവേശനം നിർത്തിവെച്ചത്. റോസ്മലയിൽ നിന്നും ആരംഭിച്ച് കൊടുംവനത്തിലൂടെ ഒഴുകി നൂറടിയോളം ഉയരത്തിൽ താഴേക്ക് പതിക്കുന്ന അരുവിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. പാറയിടുക്കിലൂടെ താഴേക്ക് പതിക്കുന്ന അരുവിയിലെ വെള്ളം പതഞ്ഞ് പാൽനിറമാകുന്നതാണ് പാലരുവി എന്ന് വിളിക്കുന്നത്. തിരുവിതാംകൂർ രാജക്കന്മാർ ഉല്ലാസയാത്രക്കും വേട്ടക്കുമായി ഇവിടെയെത്താറുണ്ടായിരുന്നു. ഇവരുടെ വിശ്രമത്തിനും മറ്റുമായി സ്ഥാപിച്ച നിർമിതിയുടെയും കൽമണ്ഡപത്തിെൻറയും ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. സഞ്ചാരികളെ ദേശീയപാതയിൽ പാലരുവി ജങ്ഷനിൽ നിന്നും വനവകുപ്പിെൻറ വാഹനത്തിലാണ് അരുവിയിൽ എത്തിക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും. മറ്റ് വാഹനങ്ങൾ അനുവദിക്കുകയില്ല. രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം. സഞ്ചാരികളുടെ സുരക്ഷക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ആര്യങ്കാവ് റേഞ്ച് ഒാഫിസർ ജിയാസ് ജമാലുദീൻ ലബ്ബ അറിയിച്ചു. ക്ലാസുകൾ ആറിന് ആരംഭിക്കും കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ സർവകലാശാല പരീക്ഷകൾ നടക്കുന്നതിനാൽ ഡിഗ്രി, പി.ജി ക്ലാസുകൾ ആറാം തീയതി മാത്രമേ ആരംഭിക്കൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.