പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്​

കൊല്ലം: പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രശ്നങ്ങളിൽ സർക്കാർ നിസ്സംഗത വെടിയണമെന്നും വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് കാര്യക്ഷമമായി നടപ്പാക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രതിനിധി സഭ അംഗം ഇസ്മയിൽ ഖനി. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കുടി പാപ്പാരംകോട് കോളനിയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് ഷാജി ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി യൂസഫ് ഓയൂർ, മണ്ഡലം പ്രസിഡൻറ് നിസാമുദ്ദീൻ, മണ്ഡലം സെക്രട്ടറി അഷ്റഫ്, എഫ്.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻറ് ഷാനിഫ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലംഅലി, ജില്ലാ സെക്രേട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, റൂഫ്സിന, അംജദ് അമ്പലംകുന്ന്, ഫയറൂസ്, ആരിഫ് സലാഹ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹന, മിറോഷ്, ഷഹനാസ് ഖാൻ‌ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.