കൊല്ലം: കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം കോടതി അംഗീകരിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന ജോയൻറ് സെക്രട്ടറി എ.പി. അൻവീർ. വിദ്യാഭ്യാസ മേഖലയിൽ ഇനിയൊരു അഭിമന്യു ഉണ്ടാവില്ലെന്ന് കോടതിക്ക് ഉറപ്പ് നൽകാൻ കഴിഞ്ഞാൽമാത്രം വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയുടെ 36 ഇന അവകാശപത്രിക അംഗീകരിക്കണമെന്ന ആവശ്യവുമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ജോയൻറ് സെക്രട്ടറി എസ്. നിതിൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മുഹമ്മദ് നസ്മൽ, ജെ. ജയേഷ്, ലോയിഡ്, പവിത്ര, എസ്. ശ്രീജു, ഗോഷ് കെ.എസ്, ആര്യ ബി.എസ്, അനന്ദു പിള്ള, ജി.ടി. അഞ്ചുകൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.