പത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് പുനലൂര്‍-മൂവാറ്റുപുഴ പാത തകര്‍ന്നിട്ട് മാസങ്ങൾ. ഒരുതവണയെങ്കിലും അധികൃതര്‍ ഇതുവഴിയൊന്ന് യാത്രചെയ്യണേന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്. പുനലൂരിനും പത്തനാപുരത്തിനുമിടയിലുള്ള പതിമൂന്ന് കിലോമീറ്ററിലെ യാത്രയാണ് ഏറെ ദുഷ്കരം. പലഭാഗങ്ങളിലും വൻ കുഴികള്‍ രൂപപ്പെട്ടതോടെ അപകടങ്ങളും പതിവായി. നെല്ലിപ്പള്ളി, മുക്കടവ്, അലിമുക്ക്, പിറവന്തൂര്‍, ചെമ്മാന്‍പാലം, പത്തനാപുരം ടൗണ്‍, കല്ലുംകടവ് തുടങ്ങിയ ഇടങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. മഴകൂടി പെയ്തതോടെ കുഴികളില്‍ വെള്ളംകിടന്ന് അപകടങ്ങളും ഉണ്ടാകുന്നുണ്ട്. ശബരിമല സീസണില്‍ കുഴിയടപ്പ് നടത്തുന്നതല്ലാതെ പത്ത് വര്‍ഷമായി മറ്റ് അറ്റകുറ്റപ്പണികള്‍ ഒന്നും നടന്നിട്ടില്ല. പാത കെ.എസ്.ടി.പി.എ ഏറ്റെടുത്തതിനാല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കാൻ തയാറായില്ല. ഇതരസംസ്ഥാന ചരക്കു ലോറികളടക്കം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.