കാവനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.എസ്.എൻ.എൽ ജീവനക്കാരുടെയും ഓഫിസർമാരുടെയും ത്രിദിന റിലേ നിരാഹാര സത്യഗ്രഹം കൊല്ലം ബി.എസ്.എൻ.എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഓഫിസിന് മുന്നിൽ തുടങ്ങി. ബി.എസ്.എൻ.എൽ യൂനിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിലാണ് സമരം. ജീവനക്കാർക്ക് മൂന്നാം ശമ്പള പരിഷ്കരണം നടപ്പാക്കുക, ബി.എസ്.എൻ.എല്ലിന് 4 ജി സ്‌പെക്ട്രം അനുവദിക്കുക, പെൻഷൻ വിഹിതം ഈടാക്കുന്നതിന് ജീവനക്കാരുടെ ശമ്പളം അടിസ്ഥാനമാക്കുക, പെൻഷൻ പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭസമരത്തിെൻറ ഭാഗമായിട്ടാണ് സത്യഗ്രഹം. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഷ്റഫ്, സി. മുരളീധരൻ പിള്ള, എസ്. ബഷീർ, അമൃതലാൽ, അഭിലാഷ് എന്നിവർ സംസാരിച്ചു. അഭിമുഖം 28ന് കൊല്ലം: പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ ഉൾപ്പെടുത്തി ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ കീഴിൽ എംപ്ലോയബിലിറ്റി സെൻറർ നടത്തുന്ന അഭിമുഖം 28ന് നടക്കും. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ബ്രാഞ്ച് റിലേഷൻഷിപ് എക്സിക്യൂട്ടിവ്, ഡേറ്റ പ്രൊസസർ, റിലേഷൻഷിപ് ഓഫിസർ, ബിദുരധാരികൾക്ക് ബിസിനസ് ഡെവലപ്മെൻറ് മാനേജർ, ബ്രാഞ്ച് റിലേഷൻഷിപ് മാനേജർ, സെയിൽസ് കൺസൽട്ടൻറ്, റിസപ്ഷനിസ്റ്റ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടിവ്, ലാംഗ്വേജ് എഡിറ്റർ എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷക്കും രജിസ്ട്രേഷനും എംപ്ലോയബിലിറ്റി സെൻററുമായി ബന്ധപെടണം. FB page: -employabilitycentrekollam. ഫോൺ: 0474-2740615/2740618.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.