അഞ്ചൽ: വാളകം ജങ്ഷനിൽ വ്യക്തിയുടെ പുരയിടത്തിലെ ചന്തയിൽനിന്ന് പഴകിയതും രാസവസ്തു കലർത്തിയതുമായ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. നാട്ടുകാരാണ് മീൻ വിൽപന തടഞ്ഞ് ബഹളമുണ്ടാക്കിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലീസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തുകയും മത്സ്യത്തിെൻറ സാമ്പിൾ ശേഖരിക്കുകയും ചെയ്തു. പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വിൽപനക്ക് കൊണ്ടുവന്ന നാല് പെട്ടികളിലെ മത്സ്യമാണ് അധികൃതർ പിടിച്ചെടുത്തത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളടക്കമുള്ളവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.