കൊല്ലം: ജില്ലയിലെ ധാതുസമ്പത്ത് പൂർണമായും വിനിയോഗിക്കാൻ കഴിയണമെന്ന് പി.സി. ജോർജ് എം.എൽ.എ. ധാതുസമ്പത്ത് ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞാൽ പ്രതിവർഷം കോടികൾ നേടാനാവും. ലോകോത്തര ടെക്നോളജി ഉപയോഗിച്ച് അവ വിനിയോഗിക്കാൻ സംസ്ഥാന സർക്കാറിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരിപ്പ ഭൂസമരത്തെ കുറിച്ച് നിയമസഭയിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതലാളിമാർ ആത്മഹത്യചെയ്യുന്ന സംഭവം കശുവണ്ടി മേഖലയിൽ മാത്രമാണ്. മുതലാളിയും തൊഴിലാളിയും സർക്കാറും ചേർന്ന് അഭിപ്രായ സമന്വയമുണ്ടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ വ്യക്തമാക്കി. കേരള ജനപക്ഷത്തിെൻറ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒാഗസ്റ്റ് 18, 19 തീയതികളിൽ കോട്ടയത്ത് നടക്കുന്നതോടെ തെരഞ്ഞെടുപ്പ് കമീഷനുമുമ്പാകെ പാർട്ടി ഔദ്യോഗികമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രവി മൈനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. എം.വി. മുരളീധരൻ, മാരിയത്ത് പ്രതാപചന്ദ്രൻ, രാജൻ ഇടിക്കുള, എം.കെ. സലിം, മേഴ്സി ചന്ദ്രൻ, ബിനീഷ്, മുജീബ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: രവി മൈനാഗപ്പള്ളി (പ്രസി.), പ്രഫ. രാജൻ ഇടിക്കുള (വൈസ് പ്രസി.), എം.കെ. സലീം, എൻ.ഡി. മുരളീധരൻ, മേഴ്സി ചന്ദ്രൻ (ജന. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.