തെന്മല ഡാമിൽ വ്യൂ ടവർ നിർമാണം പൂർത്തിയാകുന്നു

ATTN പുനലൂർ: തെന്മല പരപ്പാർ ഡാമിൽ വ്യൂടവർ നിർമാണം പൂർത്തിയാകുന്നു. ഡാമി​െൻറ സുരക്ഷ ഉറപ്പാക്കാനും വിനോദസഞ്ചാരത്തിലൂടെ വരുമാനം നേടാനും ഉദ്ദേശിച്ചാണ് ടവർ നിർമിച്ചത്. ടവർ നിർമിക്കണമെന്നത് ഡാം സുരക്ഷ കമീഷ​െൻറ പ്രധാനനിർദേശങ്ങളിൽ ഒന്നായിരുന്നു. ഇത് ഉൾെപ്പടെ ഡാമി​െൻറ അറ്റകുറ്റപ്പണിക്കായി അടുത്തിടെ ഫണ്ട് അനുവദിച്ചിരുന്നു. ഡാംടോപ്പിൽ നാടുകാണി മലയുടെ മുകളിലാണ് നാല് നിലയിലുള്ള ടവർ നിർമിച്ചത്. ഇതിനടുത്താണ് സെക്യൂരിറ്റി മുറിയും ആക്സിലറി സ്പിൽവേയും ടോപ്പിലേക്കുള്ള പ്രധാന റോഡുമുള്ളത്. ഡാമിലെ ജലശേഖരവും മറ്റു കാഴ്ചകളും പരമാവധി ദൂരത്തിൽ കാണത്തക്ക നിലയിലാണിത്. ദൂരക്കാഴ്ചക്കുള്ള ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കും. ഡാം സന്ദർശിക്കുന്ന പൊതുജനങ്ങൾക്കും ടവർ ഉപയോഗപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. എൻ.ജി.ഒ യൂനിയൻ പ്രകടനം (ചിത്രം) കൊല്ലം: ആരോഗ്യവകുപ്പിൽ ജോലിഭാരത്തിനനുസരിച്ച് മിനിസ്റ്റീരിയൽ തസ്തികകൾ സൃഷ്ടിക്കുക, ആർദ്രം പദ്ധതിക്ക് കീഴിൽ വിവിധ തസ്തികകൾ സൃഷ്ടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂനിയ​െൻറ നേതൃത്വത്തിൽ ജീവനക്കാർ ജില്ല മെഡിക്കൽ ഓഫിസിന് മുന്നിൽ പ്രകടനവും യോഗവും നടത്തി. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി. അനിൽകുമാർ, സെക്രട്ടറി സി. ഗാഥ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ഓമനക്കുട്ടൻ, ജി. ധന്യ, യൂനിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി ഖുഷീ ഗോപിനാഥ്, ജില്ല കമ്മിറ്റി അംഗങ്ങളായ ബി. സുനിൽകുമാർ, ജെ. ജയലക്ഷ്‌മി, എം. സുംഹിയത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.