അസി.സെക്രട്ടറിമാരെ ചൊല്ലി സി.പി.​െഎയിൽ തർക്കം; ജില്ല എക്​സിക്യൂട്ടിവിൽ ആറ്​ പുതുമുഖങ്ങൾ

കൊല്ലം: ജില്ല അസിസ്റ്റൻറ് സെക്രട്ടറിമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലി സി.പി.െഎ ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ തർക്കം. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറയും നേതാക്കളായ കെ. പ്രകാശ്ബാബുവി​െൻറയും സത്യൻ മൊകേരിയുടേയും സാന്നിധ്യത്തിൽ ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു നേതാക്കൾ തമ്മിൽ രൂക്ഷമായ തർക്കം അരങ്ങേറിയത്. തർക്കം മണിക്കൂറുകൾ നീണ്ടതോടെ പുതിയ അസി. സെക്രട്ടറിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. അതേസമയം, നിലവിലെ നാലംഗങ്ങളെ ഒഴിവാക്കിയും പകരം ആറുപേരെ ഉൾപ്പെടുത്തിയും പുതിയ ജില്ല എക്സിക്യൂട്ടിവിന് രൂപം നൽകി. ഇതോടെ ജില്ല എക്സിക്യൂട്ടിവി​െൻറ അംഗബലം 19ൽനിന്ന് 21 ആയി. ജില്ല കൗൺസിൽ യോഗത്തിന് മുന്നോടിയായി പാർട്ടിയുടെ ജില്ലയിൽനിന്നുള്ള സംസ്ഥാന എക്സിക്യൂട്ടിവംഗങ്ങൾ യോഗം ചേർന്ന് നിലവിലെ എക്സിക്യുട്ടിവംഗങ്ങളിൽനിന്ന് ഒഴിവാക്കേണ്ടവരുടെയും ഉൾപ്പെടുത്തേണ്ടവരുടെയും കാര്യത്തിൽ ധാരണയുണ്ടാക്കിരുന്നു. ഇതനുസരിച്ച് ഹണി െബഞ്ചമിൻ, സോമൻപിള്ള, ഗോപാലകൃഷ്ണപിള്ള, ആർ. സജിലാൽ എന്നീ നിലവിലുള്ള എക്സിക്യൂട്ടിവംഗങ്ങളെ മാറ്റുന്നതിനും ബുഹാരി (കടയ്ക്കൽ), കെ.സി. ജോസ് (അഞ്ചൽ), െഎ. ശിഹാബ് (ചവറ), ജി. ബാബു (മുഖത്തല), ജി.ആർ. രാജീവൻ (കുന്നിക്കോട്), മൻമഥൻനായർ (കൊട്ടാരക്കര) എന്നിവരെ ഉൾപ്പെടുത്താനും തീരുമാനിച്ചു. നേതൃത്വം മുന്നോട്ടുവെച്ച ഇൗ നിർദേശം പിന്നീട് ചേർന്ന ജില്ല കൗൺസിൽ യോഗം അംഗീകരിച്ചു. തുടർന്നാണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പുതിയ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്നത്. യോഗത്തിൽ, നിലവിലെ രണ്ട് അസി. സെക്രട്ടറിമാരും തുടരെട്ടയെന്ന് നേതൃത്വം നിർദേശിച്ചു. എന്നാൽ, പുതിയ എക്സിക്യൂട്ടിവിലെ ഭൂരിഭാഗം അംഗങ്ങളും വിയോജിച്ചു. നിലവിലെ രണ്ട് അസിസ്റ്റൻറ് സെക്രട്ടറിമാരും മാറണമെന്ന് അവർ വാദിച്ചു. അസിസ്റ്റൻറ് സെക്രട്ടറിമാരായ ആർ. രാജേന്ദ്രൻ, ശിവശങ്കരൻനായർ എന്നിവർക്കുപകരം മുൻ എം.എൽ.എ പി.എസ്. സുപാൽ, ജി. ലാലു എന്നിവരുടെ പേരുകളാണ് മുഖ്യമായും ഉയർന്നത്. എന്നാൽ, ഇൗ നിർദേശം നേതൃത്വത്തിന് സ്വീകാര്യമായിരുന്നില്ല. ഇതേച്ചൊല്ലി മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം നടന്നു. അസി. സെക്രട്ടറി ആർ. രാജേന്ദ്രെന മാറ്റുന്ന കാര്യത്തിൽ ഒരു വിഭാഗം ഉറച്ചുനിന്നു. തർക്കം നീണ്ടതോടെ അസിസ്റ്റൻറ് സെക്രട്ടറിമാരുടെ കാര്യത്തിൽ അടുത്തയോഗത്തിൽ തീരുമാനമാകാമെന്ന ധാരണയിൽ എക്സിക്യൂട്ടിവ് യോഗം പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.